മിസ് ചെയ്യരുത് ഈ യൂട്യൂബ് ചാനലുകള്‍

യൂനുസ് ചെങ്ങര

വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ ചില യൂട്യൂബ് ചാനലുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു

വിജ്ഞാനത്തിന്റെ സ്രോതസ്സുകളില്‍ നിര്‍ണായകമായ സ്വാധീനമുള്ള ഒന്നായി യൂട്യൂബ് മാറിയിട്ട് കുറച്ച് നാളുകളായി. എ്ന്നാല്‍ കോവിഡ് കാലത്ത് മറ്റെല്ലാ പാരമ്പര്യ സ്രോതസ്സുകളും ആളുകള്‍ക്ക് മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ടതോടെ യൂട്യൂബില്‍ വിവരങ്ങള്‍ തേടുവരുടെയും സമയം ചെലവഴിക്കുവരുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇങ്ങനെ അറിവിനും, വിനോദത്തിനുമായി യൂട്യൂബിനെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ യൂട്യൂബിലെ നല്ല ചാനലുകളെക്കുറിച്ചുള്ള അറിവുകള്‍ വളരെ അത്യാവശ്യമാണ്. യൂട്യൂബ് ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യങ്ങള്‍ക്കും തിരച്ചിലുകളുടെ പൂര്‍ണ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് വിഭവങ്ങള്‍ നിര്‍ദേശിക്കുകയും, നല്‍കുകയും ചെയ്യുന്നത്.
യൂട്യൂബ് വരുമാനം ലഭിക്കുന്ന ഒരു സ്രോതസ്സുകൂടി ആയതിനാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വിഭവങ്ങള്‍ ഏതാണോ ആ മേഖലയിലുള്ള വീഡിയോകളാണ് അധികം ചാനലുകളും ഉത്പാദിപ്പിച്ച് അപ്‌ലോഡ് ചെയ്യു്‌നനത്. യൂട്യൂബിലെ ഏറ്റവും ഹിറ്റായ വീഡിയോകളെ പരിശോധിച്ചാല്‍ പ്രധാനമായും ആളുകളുടെ താല്‍പര്യ മേഖലയും തിരിച്ചറിയാനാവും.
കുക്കിംഗ്, യാത്ര, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ടെക് വീഡിയോകള്‍, മോട്ടിവേഷന്‍, ആരോഗ്യം, കൃഷി, വെബ് സീരിയലുകള്‍ എന്നീ മേഖലകളാണ് കൂടുതല്‍ കാഴ്ചക്കാരുള്ളത്. എന്നാല്‍ അത്രയധികം ആളുകള്‍ തേടിയെത്തുന്നതല്ലെങ്കിലും ആയിരക്കണക്കിനാളുകള്‍ക്ക് വൈവിധ്യമാര്‍ അറിവുകള്‍ പകര്‍ന്നുനല്‍കുന്ന അനേകം ചാനലുകളും യൂട്യൂറ്റൂബിലുണ്ട്.
യൂട്യൂബില്‍ ഏറ്റവും മികച്ച വിഭവങ്ങള്‍ നല്‍കുന്നതില്‍ എപ്പോഴും മികച്ചുനില്‍ക്കുന്നത് മലയാള ചാനലുകളുടെ യൂട്യൂബ് ചാനലുകളാണ്. ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ   Youtube Version  ലഭിക്കുതിനാല്‍ എല്ലാ മേഖലകളിലും പെട്ട വീഡിയോകള്‍ അവിടെ നിന്നും ലഭിക്കും. ഇവയ്ക്കു പുറമെ പ്രധാന പത്രങ്ങളും മാഗസിനുകളും കൂട്ടായ്മകളും നടത്തുന്ന ചാനലുകളും നല്ല വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ഇക്കൂട്ട’ത്തില്‍ എടുത്തുപറയുന്ന ചാനലുകളാണ് സഫാരിയുടേതും മനോരമ ഓലൈനിന്റേതും. മലയാളത്തില്‍ വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും പുതുമ കൊണ്ടും ആളുകള്‍ക്ക് ഉപകാര പ്രദമാവു മേഖലകളിലുള്ള ചാനലുകളാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്.

പി എസ് സി പഠനം
ഇന്ന് ഏറ്റവുമധികം ആളുകള്‍ ശ്രദ്ധിക്കുന്ന ഒരു മേഖലയാണ് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സഹായിക്കുന്ന മികച്ച കണ്ടന്റുകള്‍, അത്തരത്തില്‍ ആളുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്  Entri app malayalam. SSCO, PSC, RRB പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ വിവരങ്ങളും പരിശീലനങ്ങളുമാണ് ഈ ചാനലില്‍ ലഭ്യമാവുക. ഒരു ജോലി നേടാന്‍   Entri app മതി എന്നതാണ് ഈ ചാനല്‍ അവരെ പരിചയപ്പെടുത്തുന്നത്.

സ്‌പോക്കണ്‍ ഇംഗ്ലീഷ്
മലയാളികള്‍ അനുഭവിക്കുന്ന വലിയ പ്രയാസമാണ് ഇംഗ്ലീഷ് ഭാഷയില്‍ കൃത്യമായി സംസാരിക്കാന്‍ ആവുന്നില്ല എന്നത്. ഇതിനെ മറികടക്കാന്‍ പലപ്പോഴും നമ്മള്‍ ശ്രമിക്കാറുണ്ട്. ധാരാളം ആളുകള്‍ ഈ പ്രശ്‌ന പരിഹാരത്തിന് മറുമരുന്നായി യൂറ്റൂബില്‍ വിലസുന്നുണ്ടെങ്കിലും ഏറെ ഉപകാരപ്രദമാവുന്ന ചാനലാണ് റമേഷ് വോയ്‌സ്. പച്ച മലയാളത്തിലൂടെ കിടിലന്‍ ഇംഗ്ലീഷ് എതാണ് ഈ ചാനല്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന തലവാചകം. അത് സൂചിപ്പിക്കുന്നത് പോലെത്തന്നെ മലയാളത്തില്‍ ഇംഗ്ലീഷ് പഠിക്കാനാകുന്‌നുണ്ടെന്നത് ചാനല്‍ ഒരു തവണയെങ്കിലും സന്ദര്‍ശിച്ചവര്‍ക്ക് ബോധ്യപ്പെടുന്നതാണ്.

കുക്കിംഗ്
വിവാഹത്തിനു മുമ്പും ശേഷവും സ്ത്രീകളെ ഏറെ അലട്ടുന്ന പ്രധാന വിഷയമാണ് പാചക കലയിലുള്ള അറിവിന്റെ പരിമിതി. എന്നാല്‍ ഇന്ന് മിക്ക സ്ത്രീകളും ഈ പ്രശ്‌നത്തെ മറികടക്കുന്നത് ടൂറ്റൂബിന്റെ പിന്‍ബലത്തിലാണെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈ മേഖലയില്‍ ലഭ്യമായ മികച്ച ചാനലുകള്‍ പരിശോധിക്കുമ്പോള്‍ വൈവിധ്യങ്ങളുടെയും, വീഡിയോകളുടെ എണ്ണത്തിലും മികച്ചു നില്‍ക്കുന്നുണ്ട്.
Aysha’s Kitchen മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ ആയിഷ ഫര്‍ഹാന നടത്തുന്ന ഈ ചാനലിന് ഒന്‍പത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇതേ രൂപത്തില്‍ ആളുകള്‍ കാണാനിഷ്ടപ്പെടുന്ന ചാനലാണ് Veena’s curry world.  പതിനാറ് ലക്ഷത്തോളം ആളുകള്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ഈ ചാനലും പാചകത്തില്‍ കഴിവു തെളിയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന ചാനലാണ്.
മോ ട്ടിവേഷന്‍
ടൂറ്റൂബില്‍ ഏറ്റവുമധികം വിഭവങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്ന ഒരു മേഖലയാണിത്, എന്നാല്‍ മികച്ചതും ഉപകാരപ്രദവുമായ വീഡിയോസ് നിരന്തരം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാനലാണ് Madhu Basker എന്ന മോട്ടിവേഷന്‍ ട്രെയ്‌നറുടെ ചാനല്‍, അതോടൊപ്പം ആളുകള്‍ ധാരാളമായി കണ്ടുകൊണ്ടിരിക്കുന്ന വീഡിയോകളാണ് പി എം എ ഗഫൂറിന്റെ പ്രഭാഷണങ്ങള്‍. Pma Gafoor Official എന്ന ചാനലിലൂടെയാണ് ഗഫൂറിന്റെ പുതിയ സംസാരങ്ങള്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. സംരംഭകര്‍ക്കും സംരഭകത്വം മോഹിക്കുവര്‍ക്കും ഒരേ രൂപത്തില്‍ പ്രചോദനം നല്‍കുന്ന അഭിമുഖങ്ങള്‍ ലഭ്യമാകുന്ന ചാനലാണ് സ്പാര്‍ക്ക് സ്റ്റോറീസ്, MT VlogDw ഇത്തരത്തില്‍ ഉപകാരപ്രരദമാകുന്ന ഒന്നാണ്.
കൃഷി
കൃഷി, പഴയതുപോലെ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് മാത്രമല്ല, അതില്ലാത്തവര്‍ക്കും കൃഷി ചെയ്യാന്‍ സാധിക്കുന്ന പുതിയ കാലത്ത് കൃഷി അറിവുകള്‍ തേടുന്നവരുടെ എണ്ണം നന്നായി വര്‍ധിച്ചിട്ടുണ്ട്. ഈ മേഖലയിലെ അറിവുകള്‍ പ്രദാനം ചെയ്യു ന്നതില്‍ മികച്ച ചാനലാണ് Agriculture Vedios Malayalam, Agrowland എന്നിവ.
ടെക്‌നോളജി
ഡിജിറ്റല്‍ ലോകത്ത് ആളുകള്‍ക്കുള്ള അറിവിന്റെ പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്ന വീഡിയോകളാണ് യൂടൂറ്റൂബില്‍ ഏറ്റവും അധികം ഹിറ്റുകള്‍ നേടുന്ന ഒന്ന്‌.ഇത്തരത്തില്‍ മലയാളത്തില്‍ നന്നായി ടെക് വീഡിയോ ചെയ്യുന്ന ആളുകളാണ് ജയരാജ് നാഥ്, രതീഷ് മേനോന്‍ എന്നിവര്‍. എന്നാല്‍ കുറച്ചുകൂടി ഇന്നവേറ്റീവ് ആശയങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ചാനലാണ് M4 Tech.
ആരോഗ്യം
ഒരാളുടെ ശാരീരിക, മാനസിക, സാമൂഹികമായ സുസ്ഥിതിയെ ആശ്രയിച്ചു നില്‍ക്കുന്ന ഒന്നാണല്ലോ ആരോഗ്യം. ഏതെങ്കിലും അര്‍ഥത്തില്‍ ഓരോ ആളുകളും എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ സംശയങ്ങള്‍ക്കും ആശയങ്ങള്‍ക്കും മികച്ച വിശദീകരണങ്ങള്‍ ലഭ്യമാകുന്ന ഒരു സോഴ്‌സ് എന്ന നിലക്ക് യൂറ്റൂബില്‍ പരതു ന്ന വരാണ് മിക്ക ആളുകളും. ഏറ്റവുമധികം മുറി വൈദ്യര്‍ വിലസുന്ന ഇടം കൂടിയായ യൂറ്റൂബില്‍ ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ പഠിച്ചില്ലെങ്കില്‍ പണി കിട്ടും.. നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന മികച്ച ആരോഗ്യ ചാനലുകളാണ് Arogyam, Dr. Rajesh Kumar എന്നീ ചാനലുകള്‍.ഇനിയും ഒരുപാട് ചാനലുകള്‍ യൂറ്റൂബില്‍ പരതുമ്പോള്‍ കണ്ടെത്താന്‍  സാധിക്കും. നേരത്തെ പറഞ്ഞ ചാനലുകളേക്കാള്‍ മികച്ച വിഭവങ്ങള്‍ ലഭ്യമായവ ഉണ്ടാകും. അവര്‍ക്ക് യൂറ്റൂബില്‍ ഹിറ്റുകള്‍ ഉണ്ടാക്കാന്‍ സാധിക്കാതെ പോയതിനാല്‍ നമ്മുടെ ശ്രദ്ധയില്‍ പെടുന്നില്ല. നിങ്ങളുടെ താത്പര്യപൂര്‍വമുള്ള പരതല്‍ അത്തരം ചാനലുകളെ കണ്ടെത്താനും അവര്‍ നിര്‍മിച്ച വിലപ്പെട്ട അറിവുകള്‍ കരസ്ഥമാക്കാനും  സഹായിക്കും.  .

Leave a Reply

Your email address will not be published. Required fields are marked *