വരകളിലും, വര്‍ണ്ണങ്ങളിലും വിസ്മയങ്ങള്‍ തീര്‍ക്കുന്ന കലാകാരിയാണ് സ്വാലിഹ നാസര്‍. പ്രകൃതിയുടെ ഓരോ മിടിപ്പിലും സ്ത്രീയുടെ സാന്നിദ്ധ്യം വെളിവാക്കുന്ന വരകളാണ് സ്വാലിഹയുടെ മിക്ക ചിത്രങ്ങളും. അവള്‍ക്ക് ലോകത്തോട് സംവദിക്കാനുള്ള മാര്‍ഗ്ഗം ചിത്രങ്ങളാണ്. കണ്ണൂരില്‍ ജനിച്ചു വളര്‍ന്നു സ്വാലിഹയുടെ വിദ്യാഭ്യാസം കണ്ണൂരിലും, ഹൈദരാബാദിലും, കോഴിക്കോട്ടുമായിരുന്നു.