ഇബ്രാഹീം കോട്ടക്കല്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതചിഹ്നങ്ങൾ ആലേഖനം ചെയ്ത കവാടത്തിന് പിറകിലെ കൈലാസ മന്ദിരത്തിലായിരുന്നു ഡോ. പി.കെ വാരിയരുടെ താമസം, അവസാന ശ്വാസമെടുത്തതും അവിടെക്കിടന്നു തന്നെ. ഒരു നൂറ്റാണ്ടു കാലത്തെ ആ ജീവിതം പ്രസിരിപ്പിച്ചത് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു.