തരംഗത്തിലും തകരാത്ത വ്യക്തിപ്രഭാവം

അഭിമുഖം: റോജി ജോണ്‍ എം.എല്‍.എ / ബക്കര്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൻ്റെയോ, ഒരാഴ്ച്ചക്കകം സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തു വരുമെന്നതിൻ്റെയോ, പിരിമുറുക്കങ്ങളിലായിരിക്കും എന്ന ഞങ്ങളുടെ ധാരണയെ തിളങ്ങുന്ന പ്രസന്നത കൊണ്ട് തിരുത്തിയാണ്, അങ്കമാലിയുടെ വികസന നായകനെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന റോജി ജോൺ എന്ന ജന പ്രതിനിധി ഞങ്ങളെ വരവേറ്റത്.
സ്വന്തമായൊരു വീട് എന്ന പാവപ്പെട്ട കുടുംബങ്ങളുടെ ഒരായുസ്സോളം നീളുന്ന സ്വപ്നത്തെ സഫലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അതിജീവനം പദ്ധതിയിൽ പത്തൊമ്പതാമത്തെ വീടിൻ്റെ താക്കോൽ കൈമാറിയ ഉടനെയായിരുന്നു അദ്ദേഹത്തിൻ്റെ വരവ്. ദേശീയ അവാര്‍ഡ് ജേതാവ് സലീം കുമാര്‍ പങ്കെടുത്തതായിരുന്നു ഇന്ന് രാവിലെ നടന്ന ചടങ്ങ്. ഒരു കുടുംബത്തിൻ്റെ കൂടി സങ്കടമൊപ്പിയതിൻ്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം.

എന്തു തോന്നുന്നു, കഴിഞ്ഞ അഞ്ചു വർഷത്തെ ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തികളെ കുറിച്ച് എന്ന ഞങ്ങളുടെ ചോദ്യത്തിന്, എൻ്റെ കടമ ഞാൻ നിർവ്വഹിക്കുകയായിരുന്നു എന്നായിരുന്നു അലങ്കാരങ്ങളൊന്നുമില്ലാതെയുള്ള ആദ്യ പ്രതികരണം.

കടമകളെ കുറിച്ച് സദാ ബോധവാനായിരിക്കണം ഒരു ജനപ്രതിനിധി എന്നു തിരിച്ചറിഞ്ഞ ഒരു രാഷ്ട്രീയക്കാരൻ്റെ സാമൂഹ്യബോധത്തെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നതായിരുന്നു പിന്നീടുള്ള ഓരോ വാക്കും.

ലൂസിഫർ എന്ന സിനിമയിൽ ഡൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്ഥാനാർത്ഥിയെക്കുറിച്ചു പറഞ്ഞതൊക്കെയും അഞ്ചു വർഷം മുമ്പെ അങ്കമാലിയിലെ കവലകളിൽ ചിലർ റോജിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അടക്കം പറഞ്ഞിരുന്നു.

ഡൽഹി വാസി, മലയാളമറിയില്ല, ഈ മണ്ണെന്തെന്നറിയില്ല, ജയിച്ചാൽ ഡൽഹിയിലേക്കു പറക്കും എന്നിങ്ങനെയുള്ള സകല പ്രചരണങ്ങളെയും നൊവീനോയുടെ കഥാപാത്രം പ്രസംഗത്തിൽ പൊളിച്ചടക്കിയതിനു തുല്യമായിരുന്നു, റോജി മണ്ഡലത്തിൽ നടത്തിയ വികസന മുന്നേറ്റങ്ങൾ.
വരത്തൻ എന്നതായിരുന്നു, കണ്ണൂരിലെ കർഷക കുടുംബത്തിൽ പിറന്ന ചെറുപ്പക്കാരനു നേരെ ഉയർന്ന മറ്റൊരു ആരോപണം.
വരത്തൻ എന്ന സിനിമയിലെ നായകൻ ക്ലൈമാക്സിൽ നടത്തുന്ന പോരാട്ട വീര്യത്തോടെ ഇടതു തരംഗത്തിനിടയിലും അട്ടിമറിയിലൂടെ മണ്ഡലം പിടിച്ചെടുത്താണ് റോജി ആ ആരോപണത്തെ പിഴുതെറിഞ്ഞ് പ്രതിനിധിയായത്.
ഒരു പ്രതിപക്ഷ എംഎൽഎയ്ക്ക് സാധ്യമാക്കാൻ കഴിയുമോ എന്ന് എതിർ പാർട്ടിക്കാർ പോലും വിസ്മയിക്കുന്ന മുന്നേറ്റങ്ങൾക്കുള്ള ഊർജ്ജം എൻ എസ് യുവിൻ്റെ ദേശീയ പ്രസിഡൻ്റായി സേവനമനുഷ്ടിച്ച പാരമ്പര്യമുള്ള പ്രവർത്തകന് ജൻമസിദ്ധമാണ്.
അധ്യാപകനോ അഭിഭാഷകനോ ആകാനാഗ്രഹിച്ച ചെറുപ്പക്കാരൻ കാമ്പസ് രാഷ്ട്രീയത്തിൻ്റെ ഊർജ്ജവുമായി പൊതു ഇടത്തേക്കിറങ്ങി നിന്നത് വ്യക്തമായ കാഴ്ച്ചപ്പാടോടെയാണെന്ന് റോജിയുടെ വാക്കുകളിൽ നിന്നും ഇന്നോളം നടത്തിയ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.
വിദേശ രാജ്യങ്ങളിലൊക്കെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ വ്യക്തമായ രാഷ്ട്രീയ ബോധത്തോടെ രംഗത്ത് വരികയും നാൽപത് വയസ്സിലൊക്കെ ഭരണത്തിൽ അമരക്കാരാകുകയും ചെയ്യുമ്പോൾ മാതൃകാപരമായ അത്തരമൊരു ശീലത്തിലേക്ക് ഇവിടത്തെ വിദ്യാർത്ഥി സമൂഹം പാകപ്പെടണമെന്നാണ് എം എൽ എ ആവശ്യപ്പെടുന്നത്.
രാഷ്ട്രീയ പ്രവർത്തകരെ കുറിച്ച് സമൂഹത്തിൽ ഇന്നേറ്റവും കൂടുതൽ ആരോപിക്കപ്പെടുന്നത് അഴിമതിയാണ്. അതിൻ്റെ ഒരു നിഴൽ പോലും വീഴാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാകണം. ഇന്ന് മിക്ക പാർട്ടികളിലും വ്യക്തമായ കാഴ്ച്ചപ്പാടുള്ള ചെറുപ്പക്കാർ നാമമാത്രമായെങ്കിലും കടന്നു വരുന്നുണ്ട്. പാർട്ടി നേതൃത്വം യുവനിരയെ ഏറെ താൽപര്യത്തോടെയാണ് പരിഗണിക്കുന്നതെന്നും റോജി ചൂണ്ടിക്കാട്ടി.
നിയമ സഭയിൽ പ്രമേയ ചർച്ചകളിലും മറ്റും പാർട്ടിക്കു ലഭിക്കുന്ന സമയം കൃത്യമായി പങ്കിടാൻ യുവപ്രതിനിധികളെ നിയോഗിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി നേതൃത്വം കാണിക്കുന്ന ജാഗ്രത ഏറെ പ്രോൽസാഹന ജനകമാണ്.
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താനായി എന്നതാണ് എം എൽ എ എന്ന നിലയിൽ ഏറെ സന്തോഷം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ കുടിയേറ്റ ഗ്രാമമായ ഉദയഗിരിയിലെ പൊതുവിദ്യാലയത്തിലേക്ക് അഞ്ചു കിലോമീറ്റർ അങ്ങോട്ടും അഞ്ചു കിലോമീറ്റർ ഇങ്ങോട്ടും നടന്നാണ് പത്താം ക്ലാസ് വരെയുള്ള പഠനം. ആ നടത്തം തന്ന തിരിച്ചറിവാണ് നഴ്സറി തലം മുതൽ കാമ്പസ് വരെ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ വികസന മുന്നേറ്റത്തിന് ഊർജ്ജമായത്.
കാലടി പാലത്തിനായി 115 കോടിയുടെ പദ്ധതി സർക്കാരിൽ സമർപ്പിച്ചു. എല്‍ഡിഎഫ് സർക്കാരിൻ്റെ അനുമതി ലഭ്യമായിട്ടില്ല എന്നത് മാത്രം ഒരു സങ്കടമായി ബാക്കിയുണ്ടെന്നും ഒരു അവസരം കൂടി ലഭിച്ചാല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും എംഎല്‍എ പറഞ്ഞു. അങ്കമാലിയില്‍ രണ്ടാമങ്കത്തിലും റോജി തന്നെ വിജയക്കൊടി ഉയര്‍ത്തുമെന്ന നാട്ടുകാരുടെ പ്രതീക്ഷ യാഥാര്‍ത്ഥ്യമാകട്ടെ എന്നാശംസിച്ച് ഞങ്ങള്‍ മടങ്ങി.

പരിചയം : കര്‍ഷക കുടുംബാംഗങ്ങളായ എം.വി ജോണിന്‍റെയും, എല്‍സമ്മ ജോണിന്‍റെയും മകനായി കണ്ണൂരിലെ കുടിയേറ്റ ഗ്രാമമായ ഉദയഗിരിയിലാണ് റോജി എം, ജോണ്‍ ജനിച്ചത്. പത്താം ക്ലാസ് വരെയുള്ള കണ്ണൂരിലെ പഠനത്തിനു ശേഷം എറണാകുളത്ത് എത്തിയ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇവിടെ വച്ചാണ്. എറണാകുളത്ത് തേവര എസ്.എച്ച്. കോളേജില്‍ നിന്നും പ്രീഡിഗ്രിയും, ബി.എ. ഇക്കണോമിക്‌സും പാസ്സായി. അങ്കമാലിക്കടുത്ത് അയിരൂരിലാണ് ഇപ്പോള്‍ താമസം. 38 കാരനായ അവിവാഹിതനായ അദ്ദേഹം എന്‍.എസ്.യു മുന്‍ ദേശീയ അധ്യക്ഷനാണ്. 1997 മുതലാണ് കെ.എസ്.യു വി ലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരഞ്ഞെടുപ്പിലൂടെ എന്‍.എസ്.യു ദേശീയ അധ്യക്ഷനായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണദ്ദേഹം.

2001 ല്‍ തേവര എസ്.എച്ച്. കോളേജ് യൂണിയന്‍ ചെയര്‍മാനായി. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദവും, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഫിലും നേടി. 2005 ല്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ കൗണ്‍സിലറും, 2007ല്‍ ജെ.എന്‍.യുവില്‍ എന്‍.എസ്.യു വൈസ് പ്രസിഡന്റുമായി. 2009ല്‍ എന്‍.എസ്.യു ദേശീയ കമ്മിറ്റിയംഗമാകുകയും, കോളേജ് യൂണിയന്‍ തിരെഞ്ഞെടുപ്പ് ചുമതല ഏല്‍ക്കുകയും ചെയ്തു. 2011 ല്‍ ദേശീയ വൈസ് പ്രസിഡന്റ് ആകുകയും 2014 ല്‍ സംസ്ഥാന പ്രസിഡന്റുമാരും, ദേശീയ ഭാരവാഹികളും വോട്ട് ചെയ്ത് എന്‍.എസ്.യുവിന്റെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഡല്‍ഹിയിലും, വടക്കന്‍ സംസ്ഥാനങ്ങളിലും നടന്ന നിരവധി സമര പോരാട്ടങ്ങള്‍ക്കും റോജി നേതൃത്വം വഹിച്ചു.മധ്യപ്രദേശില്‍ വ്യാപം സമരത്തിനെതിരെ പ്രതിഷേധിച്ച അദ്ദേഹം ഇന്‍ഡോറില്‍ പോലീസ് മര്‍ദ്ദനത്തിനിരയാവുകയും, ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. സഹോദരന്‍ റിജോ ജോണ്‍ കാലിക്കറ്റ് ഐഎമ്മിലും കളമശ്ശേരി രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും വിസിറ്റിംഗ് ഫാക്കല്‍റ്റിയാണ്. സഹോദരി റിന്‍സി റോബര്‍ട്ട് ഇംഗ്ലണ്ടില്‍ നഴ്‌സുമാണ്.

നടപ്പിലാക്കിയ പദ്ധതികളില്‍ ചിലത്

  1. തുറവൂർ ഗവ. ITI: കാലടി സംസ്കൃത സർവ്വകലാശാല ആരംഭിച്ച് 25 വർഷങ്ങൾക്ക് ശേഷം അങ്കമാലി മണ്ഡലത്തിൽ ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. ഭാവി തലമുറകൾക്ക് ഏറെ ഗുണം ചെയ്യുന്ന വികസന സാധ്യതകൾ ഉള്ള പദ്ധതി.
  2. അങ്കമാലി ബൈപ്പാസിന് 275 കോടി അനുവദിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.
  3. മുൻ MLA യുടെ കാലത്ത് നിർമ്മാണത്തിലെ അപാകതയും അഴിമതിയും മൂലം താറുമാറായ അങ്കമാലി മഞ്ഞപ്ര റോഡ് BM & BC നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച് വരുന്നു.
  4. മറ്റൂർ-കൈപ്പട്ടൂർ ചെമ്പിച്ചേരി റോഡ് പൂർത്തീകരണത്തിലേക്ക്.
  5. അങ്കമാലി എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ചു.
  6. അങ്കമാലി KSEB ഡിവിഷൻ ഓഫീസ് പുതിയ മന്ദിരം നിർമ്മിച്ചു.
  7. അങ്കമാലിയിൽ പുതിയ പോലീസ് ക്വാട്ടേഴ്സ് നിർമ്മാണം പൂർത്തീകരിച്ചു.
  8. മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി അങ്കമാലിയിൽ സ്കിൽ എക്സലൻസ് സെൻ്റർ.
  9. മഞ്ഞപ്ര പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം
  10. BM & BC നിലവാരത്തിൽ നിർമ്മിച്ച മറ്റു റോഡുകൾ:
    A. കറുകുറ്റി- ഏഴാറ്റുമുഖം റോഡ്
    B. അങ്ങാടിക്കടവ് റോഡ്
    C. അങ്കമാലി കിഴക്കേപ്പള്ളി റോഡ്
    D. മറ്റൂർ- എയർപോർട്ട് റോഡ്
    E. അങ്കമാലി റെയിൽവേ സ്റ്റേഷൻ റോഡും മാഞ്ഞാലി റോഡും.
    F. തുറവൂർ – വാതക്കാട് റോഡ്
    G. നടുവട്ടം – യൂക്കാലി റോഡ്
    H. ചമ്പന്നൂർ വ്യവസായ മേഖല റോഡ് ഒന്നാം ഘട്ടം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിന് 2.7 കോടി അനുവദിച്ചു.
    I. നടുവട്ടം – നീലീശ്വരം റോഡ് (മുഴുവൻ ടൈൽ വിരിച്ചു )
    J. കറുകുറ്റി – പുളിയനം റോഡ് (നിർമ്മാണത്തിൽ)
    K. അത്താണി-എളവൂർ റോഡ് (നിർമ്മാണത്തിൽ)
    L. വേങ്ങൂർ – നായത്തോട് റോഡ് (നിർമ്മാണത്തിൽ)
  11. BM & BC നിലവാരത്തിൽ നിർമ്മിക്കാൻ ഇപ്പോൾ തുക അനുവദിക്കപ്പെട്ടിരിക്കുന്ന റോഡുകൾ:
    A. മൂക്കന്നൂർ- ഏഴാറ്റുമുഖം, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡുകൾക്ക് റീബിൽഡ് കേരള പദ്ധതിയിൽ 98 കോടി. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് വരുന്നു.
    B. മഞ്ഞപ്ര-അയ്യമ്പുഴ റോഡ്: 5 കോടി
    C. അങ്കമാലി- കോടുശ്ശേരി റോഡ്: 5 കോടി
    D. കറുകുറ്റി-മാമ്പ്ര റോഡ്: 2 കോടി
    E. കാലടി – മലയാറ്റൂർ റോഡ്: 4 കോടി
    F. കാലടി- മഞ്ഞപ്ര റോഡ്: 2 കോടി
  12. ഇടമലയാർ പദ്ധതി: പുഷ് ത്രൂ സംവിധാനത്തിലൂടെ അങ്കമാലി മുനിസിപ്പൽ പ്രദേശത്ത് വെള്ളം ലഭ്യമാക്കി.
  13. മലയാറ്റൂർ – അയ്യമ്പുഴ കുടിവെള്ള പദ്ധതി: 40 കോടി. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. ഈ മാസം നിർമ്മാണം ആരംഭിക്കും. അങ്കമാലി കുടിവെള്ള പദ്ധതി വിപുലീകരണത്തിന് 76 കോടി. താബോർ കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന് 2.5 കോടി.
  14. മാഞ്ഞാലിത്തോടിൻ്റെ നീരൊഴുക്ക് സുഗമമാക്കി. നായത്തോട് തുറ മുതൽ മുല്ലശ്ശേരിത്തോടിൻ്റെ പുനരുദ്ധാരണം. നിരവധി ചിറകൾ കെട്ടി സംരക്ഷിച്ചു.
  15. കോടുശ്ശേരി ഗവ.ആശുപത്രിക്ക് പുതിയ കെട്ടിടം. അങ്കമാലി താലൂക്ക് ആശുപത്രിക്ക് A K ആൻ്റണി MP യുടെ ഫണ്ടിൽ പുതിയ ബ്ലോക്ക്.
  16. നായത്തോട് സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക് (കിഫ്ബി ഫണ്ടും, MLA ഫണ്ടും ഉപയോഗിച്ചുള്ള കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച് വരുന്നു).
  17. പാലിശ്ശേരി ഗവ.സ്കൂളിനും, അഴകം, മാമ്പ്ര, പാറക്കടവ്, വട്ടപ്പറമ്പ്, ചുള്ളി സ്കൂളുകൾക്കും പുതിയ കെട്ടിടം നിർമ്മാണത്തിൽ. അങ്കമാലി JBS സ്കൂളിൽ അദ്ധ്യാപക പരിശീലനത്തിനും, ഭിന്നശേഷി കുട്ടികളുടെ പരിശീലനത്തിനും സൗകര്യം ഒരുങ്ങുന്നു. നിർമ്മാണം അന്തിമ ഘട്ടത്തിൽ.
  18. അങ്കമാലി/കാലടി കോടതികൾക്ക് കെട്ടിടം നിർമ്മിക്കുവാൻ 40 സെൻ്റ് സ്ഥലം അനുവദിച്ച്, 23 കോടി രൂപയുടെ കോടതി സമുച്ചയത്തിൻ്റെ രൂപരേഖക്ക് ഹൈക്കോടതിയുടെ അംഗീകാരം ലഭ്യമായി.
  19. ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം നവീകരണം: ഒന്നാം ഘട്ടം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിന് 95 ലക്ഷം അനുവദിച്ചു.
  20. മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും കമ്പ്യൂട്ടറുകൾ, അംഗൻവാടികൾക്കും ലൈബ്രറികൾക്കും TV.
  21. അതിജീവനം പദ്ധതിയിൽ 16 വീടുകൾ നിർമ്മിച്ച് നൽകി. പ്രളയം ബാധിച്ച 6500 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ.
  22. കോവിഡ് കാലഘട്ടത്തിൽ എല്ലാ കമ്മ്യൂണിറ്റി കിച്ചണുകൾക്കും CSR സഹായങ്ങൾ. ഒരു ലക്ഷം മാസ്കുകൾ വീടുകളിൽ എത്തിച്ചു.
  23. ജാതി കൃഷിക്ക് മൈക്രോ സെക്ടറൽ കോട്. കുറുമശ്ശേരി, അമലാപുരം വിപണികൾക്ക് പുതിയ യാഡ്. പാറക്കടവ് കൃഷിഭവൻ നിർമ്മാണത്തിൽ.
  24. സമ്പൂർണ്ണ വൈദ്യുതീകരണം: 600 കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ MLA ഫണ്ട് വിനിയോഗിച്ച്.
  25. മലയാറ്റൂർ തീർത്ഥാടകർക്ക് അടിവാരത്ത് വിശ്രമകേന്ദ്രം. കാലടി ശിവരാത്രി കടവിൻ്റെ നിർമ്മാണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *