തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദേശീയത പാരമ്പര്യമായി കാത്തു വച്ച തറവാട്ടില്‍ പിറന്നു വളര്‍ന്നതിന്റെ വേരുറപ്പാണ് വാഴക്കാടിന്റെ ചെറുപ്പം വിടാത്ത ജന പ്രതിനിയുടെ കാമ്പും കരുത്തും.
പൊതു ഇടങ്ങളിലും ജനമസ്സിലും സ്വീകാര്യത നേടാനുള്ള സൗമ്യതയും പാരസ്പര്യത്തിലെ അച്ചടക്കവും ജന്‍മ സിദ്ധിയായി ലഭിച്ചിട്ടുമുണ്ട് അധ്യാപക ദമ്പതികളുടെ മകന്‍ കൂടിയായ രോഹില്‍ നാഥിന്.
വിദ്യാലയ രാഷ്ട്രീയത്തില്‍ തന്നെ പാരമ്പര്യത്തിന്റെ കരുത്തറിയിച്ചു കൊണ്ട്കെ എസ് യു യൂണിറ്റ് പ്രസിഡണ്ടായി രോഹില്‍ നാഥ് തന്റെ വരവറിയിച്ചിരുന്നു.
ചെമ്പ്രശ്ശേരി എസ്‌റ്റേറ്റ് സ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. പിന്നീട് മഞ്ചേരി ജൂനിയര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ പ്രവേശം. പിന്നീട് പാണ്ടിക്കാട് പഞ്ചായത്തിന്റെയും താലൂക്കിന്റെയം സെക്രട്ടറിയായി. മമ്പാട് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴേക്കും രോഹില്‍ നാഥിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍
പൊതു പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണ്ണമായും സ്വയം സജ്ജമായിക്കഴിഞ്ഞിരുന്നു. യുഡിഎസ്എഫ് എസ്എഫ്‌ഐ മുന്നണികള്‍ ബലാബലം നിന്നിരുന്ന മമ്പാട് കോളേജിന്റെ കാമ്പസില്‍ 23 സീറ്റില്‍ 23 സീറ്റും പിടിച്ചെടുത്ത് മുന്നണി പതാകകള്‍ നാട്ടിയതോടെ ഈ യുവ തുര്‍ക്കിയെ പാര്‍ട്ടി നേതൃത്വം മനസ്സാ വരവേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ജന്മനാടായ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സിപിഎം ഉരുക്കു കോട്ടയായിരുന്നതിനെ തകര്‍ത്ത് പ്രദേശത്ത് പരിപൂര്‍ണ്ണമായും കോണ്‍ഗ്രസ് കോട്ടയാക്കി മാറ്റുന്നതിന് തന്റെ സംഘടനാ പാടവത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ഭരണം നഷ്ടപ്പെട്ട പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിനെ നീണ്ട 15 വര്‍ഷക്കാലത്തെ ഇടവേളകള്‍ക്ക് ശേഷം കോണ്‍്ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കോട്ടയാക്കി പാണ്ടിക്കാട് പഞ്ചായത്തിനെ പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്നതിനും മുമ്പില്‍ നിന്ന് സാരഥ്യം വഹിക്കാന്‍ ഈ ചെറുപ്രായത്തില്‍ അദ്ദേഹത്തിന് സാധിച്ചു.നാളിതുവരെയും ആ വിജയക്കുതിപ്പ് പാണ്ടിക്കാട് പഞ്ചായത്തില്‍ യുഡിഎഫ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച രോഹില്‍ നാഥ് 27ാം മത്തെ വയസ്സില്‍ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതും അങ്ങനെയാണ്.
28ാം വയസ്സില്‍ ഡിസിസി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ മെമ്പര്‍ എന്ന ചരിത്രം കൂടിയുണ്ടായിരുന്നു ആ സ്ഥാനലബ്ധിക്ക്. പൊതു പ്രവര്‍ത്തന മേഖലയില്‍ പിന്നെ രോഹില്‍ നാഥിന്റെ ജനകീയ അജണ്ടകളുടെ കാലമായിരുന്നു.
ഇതിനിടയില്‍ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന ഇദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി തന്റെ ജോലി രാജിവെക്കുകയും ചെയ്തു.
ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ജില്ലയിലുടനീളം യുവത്വത്തിന്റെ പ്രസരിപ്പുമായി കളം നിറഞ്ഞ് നിന്ന അദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന്റെ ആ കരുത്തിലാണ്, 34ാം വയസ്സില്‍ ജില്ലയില്‍ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് മെമ്പറായി പാര്‍ട്ടി മത്സര രംഗത്തിറക്കുന്നതും വാഴക്കാട് ഡിവിഷനില്‍ നിന്ന് കന്നിയങ്കത്തില്‍ തന്നെ മിന്നുന്ന ജയത്തോടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്. വാഴക്കാട്, വാഴയൂര്‍, ചെറുകാവ്, പുളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു പ്രദേശത്തിന്റെ സാരഥിയായതോടെ
നേരറിയാന്‍ നേരിട്ട് എന്ന ആശയത്തോടെ രോഹില്‍ നാഥ് ജന ഹൃദയങ്ങളിലേക്ക് നിന്നു.
യുഡിഎഫ് മുന്നണി ബന്ധത്തില്‍ അഭിപ്രായ വ്യാത്യാസങ്ങളുള്ള പഞ്ചായത്തായിരുന്നു രോഹില്‍ നാഥ് മത്സരിച്ച ഡിവിഷനിലെ വാഴക്കാട് പ്രദേശം. പക്ഷെ മുന്നണിയും നേതൃത്വവും വോട്ടര്‍മാരും ഒരേ മനസ്സോടെ അര്‍പ്പിച്ച വിശ്വാസത്തിലാണ് ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഈ പിന്തുണ ഡിവിഷനിലെ മുഴുവന്‍ എസ് സി കോളനികളിലും സന്ദര്‍ശനം നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും കഴിയുന്നത്ര വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാനും അദ്ദേഹത്തിന് സാധിച്ചു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ചികിത്സാ ഫണ്ടടക്കമുള്ള ഫോമുകള്‍ അര്‍ഹരായവര്‍ക്ക് നേരിട്ട് എത്തിച്ച് പൂരിപ്പിച്ച് നല്‍കുകയും അവ നേരിട്ട് ശേഖരിച്ച് 240 ഓളം വ്യകതികള്‍ക്ക് സഹായങ്ങള്‍ എത്തിച്ചു കൊടുത്ത് ഒരു ജനപ്രിതിനിധി മനുഷ്യരുടെ ഏറ്റവും അടിസ്ഥാന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിക്കൊണ്ടായിരുന്നു രോഹില്‍ നാഥിലെ അരങ്ങേറ്റം.
വലിയൊരു വെല്ലു വിളി പക്ഷേ, രോഹില്‍ നാഥിനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.പൂര്‍ണ്ണമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു വാഴക്കാട് പ്രദേശവാസികള്‍.
ചാലിയാറിന്റെ ഓരം തട്ടി നില്‍ക്കുന്ന ഈ ഭാഗങ്ങളില്‍ മഴക്കാലത്ത് വെള്ളപ്പൊക്കവും ചൂട്കാലത്ത് ശക്തമായ വരള്‍ച്ചയും മാറിമാറിവരുന്നത്പ്രദേശത്തിന്റെ കാര്‍ഷിക പാരമ്പര്യത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരുന്നു. പലരും കാര്‍ഷിക വൃത്തി ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് മാറുകയും ചെയ്തു. മെമ്പറായി സ്ഥാനമേറ്റ ഉടന്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായിരുന്നു രോഹില്‍ നാഫ് പ്രാധാന്യം നല്‍കിയത്. 4 ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലൂടെ കാര്‍ഷിക മേഖലക്ക് പുതിയ ഉണര്‍വ്വുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് സേവന വഴിയിലെ പൊന്‍ തൂവലാകുകയും ചെയ്തത്. മണംതലക്കടവ് ജലസേചന പദ്ധതിയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. വെള്ളം പമ്പ് ചെയ്ത് കനാല്‍ വഴി കൃഷി സ്ഥലങ്ങളിലേക്കെത്തിക്കുന്ന പദ്ധതിയാണിത്. വലിയകുളം തോട് ജലസേചന പദ്ധതി, മുതുകുളം തോട് ജലസേചന പദ്ധതി, പുഞ്ചപ്പാടം ജലസേചന പദ്ധതി എന്നിങ്ങനെ നാലെണ്ണം പൂര്‍ത്തിയാക്കിയതിലൂടെ ആ പ്രദേശത്തെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ വര്‍ഷങ്ങളോളമുള്ള കര്‍ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരമാകുകയും,
ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്ന് ആയിരം വീടുകള്‍ക്ക് എക്സ്റ്റന്‍ഷന്‍ കൊടുത്തതോടെ ആ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് സ്ഥിര പരിഹാരമാക്കുവാനും അദ്ദേഹത്തിന് സാധിച്ചു.
വിദ്യാഭ്യാസ മേഖലയിലായിരുന്നു, പിന്നെ രോഹില്‍ നാഥിന്റെ കൈയ്യൊപ്പുകള്‍ പതിഞ്ഞത്. നിലവില്‍ വാഴക്കാട് ഡിവിഷന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ ശോഭിച്ചു നില്‍ക്കുന്ന പ്രദേശമാണ്. മൂന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ രണ്ട് സ്‌കൂളുകളെ സ്മാര്‍ട്ട് സ്‌കൂളുകളാക്കി ഉയര്‍ത്തുന്നതിനുള്ള മുഴുവന്‍ ഫണ്ടും വിനിയോയോഗിക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു.
സംസ്ഥാനത്തു തന്നെ മാതൃകാപരമായ നവീകരണ പൂര്‍ണ്ണതയാണ് ചാലിയപ്പുറം ഹൈസ്‌കൂളില്‍ നടപ്പിലാക്കിയത്. അടിസ്ഥാന വികസനങ്ങളും പൂര്‍ത്തിയാക്കിയതിനൊപ്പം സ്‌കൂള്‍ കോമ്പൗണ്ട് പൂര്‍ണ്ണമായും ഇന്റര്‍ലോക്ക് ചെയ്തും, മുഴുവന്‍ ക്ലാസുകളിലും ടൈല്‍ വിരിച്ചും, എല്ലാ ക്ലാസിലും വൈറ്റ് ബോര്‍ഡ് ഗ്രീന്‍ ബോര്‍ഡ്, ഫാന്‍ എന്നിവ സ്ഥാപിച്ചും ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഓപ്പണ്‍ ലൈബ്രറി, ഓഡിറ്റോറിയം, ഷട്ടില്‍ കോര്‍ട്ട്, കഞ്ഞിപ്പുര, പെണ്‍കുട്ടികള്‍ക്ക് വിശ്രമിക്കാനുള്ള വിശ്രമ റൂം, കൗണ്‍സിലിംഗ് തിയ്യേറ്റര്‍ റൂം, മ്യൂസിയം, സ്മാര്‍ട്ട് ചുറ്റു മതില്‍, കമ്പ്യൂട്ടറുകള്‍, നാപ്കിന്‍, വെന്റ് മെഷീന്‍, ഫര്‍ണ്ണിച്ചറുകള്‍, ആധുനിക സജ്ജീകരണത്തോട് കൂടിയ ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയടക്കം ഒരു കലാലയത്തിന്റെ മുഴുവന്‍ വികസനങ്ങളിലും ഇടപെടാനും ആവശ്യമായ ഫണ്ട് വിനിയോഗിക്കാനും സാധിച്ചു എന്നത് ഏറെ അഭിമാനിക്കാന്‍ വകയുള്ളതാണ്. ഇതിനു പുറമെ എസ്.സി കോളനികളിലെ നിരവധിയാര്‍ന്ന മിനിമാസ്റ്റ് ലൈറ്റുകള്‍, എസ്.സി വനിതാ ശിങ്കാരി മേളം ട്രൂപ്പ്, എസ്.സി യുവാക്കുളുടെ ശിങ്കാരി മേളം ട്രൂപ്പ്, ഭിന്നിശേഷിക്കാരുടെ മുച്ചക്ര സ്‌കൂട്ടര്‍, നെല്‍കര്‍ഷകരുടെ ധനസഹായം, ക്ഷീര കര്‍ഷകരുടെ ധന സഹായം ഉള്‍പ്പെടെ ജില്ലയില്‍ വേറിട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ നാന്ദ്യം കുറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഡിവിഷനിലെ വിവിധ എസ്.സി കോളനികളുടെ നവീകരണം സാധ്യമാക്കിയതിനു പുറമെ 8 ഭവന സുരക്ഷാ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും അഭിമാന നേട്ടമായി.
തന്റെ ഡിവിഷനില്‍ 80 ലക്ഷം രൂപ ചിലവഴിച്ച് ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചു. കുടുംബശ്രീ ശാക്തീകരണത്തിന്റെ ഭാഗമായി 6 ലക്ഷം രൂപ ചിലവഴിച്ച് വാഴയൂരില്‍ വിപണന കേന്ദ്രം ആരംഭിച്ചു. ഉമ്മാന്റെ വടക്കിണി എന്നപേരില്‍ എടവണ്ണപ്പാറയില്‍ കുടുംബശ്രീയുടെ 5 ദിവസം നീണ്ടു നിന്ന ഫുഡ് എക്‌സിബിഷന്‍ തന്റെ ഡിവിഷനില്‍ നടത്തിയത് ഒരു വ്യത്യസ്ത അനുഭവമായി അദ്ദേഹത്തിന്‍രെ വേറിട്ട കാഴ്ചപ്പാടിന് അടിവരയിടുന്നു.
വാഴക്കാട് ഡിവിഷനിലെ 6 മീറ്റര്‍ വീതിയുള്ള റോഡുകളില്‍ 95 ശതമാനം റോഡുകളും പൂര്‍ണ്ണ ഗതാഗത സജ്ജമാക്കാനും ഒരു ജനപ്രതിനിധി എന്ന നിലക്ക് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്റെ ഡിവിഷനിലെ ഇരുപത്തി അയ്യായിരത്തോളം സ്‌കൂള്‍ കുട്ടികള്‍ക്ക് ഹൈബ്രിഡ് കശുമാവിന്‍ തൈ വിതരണം ചെയ്തത് മറ്റു ജനപ്രതിനിധികളില്‍ നിന്നും ഒരു വേറിട്ട പ്രവര്‍ത്തനമായി നമുക്ക് ഇതിനെ വിലയിരുത്താം.
പ്രളയ സമയത്ത് ദുരിതമനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കാനും വേണ്ട സഹായങ്ങള്‍ എത്തിക്കാനും കഴിഞ്ഞതിലൂടെ ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതിന് നാട് സാക്ഷ്യം. ഇന്ദിരാ യൂത്ത് ചാരിറ്റബിള്‍ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ 3 ലോഡ് ഭക്ഷണകിറ്റുകളാണ് ഏകദേശം 5000 ത്തോളം വീടകളിലേക്ക് അന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എത്തിക്കാന്‍ സാധിച്ചത്. ഒരു
പ്രദേശത്തെയാകെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു, ആ ദുരിത നാളുകളില്‍ രോഹില്‍ നാഥ്. ഭക്ഷണം മരുന്ന് എന്നിവയ്ക്കു പുറമേ ക്ലീനിംഗിന് ആവശ്യമായ മുഴുവന്‍ സാധനങ്ങളും എത്തിച്ചു നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 12 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് നടപ്പിലാക്കിയത്. അനുവദിച്ച മുഴുവന്‍ ഫണ്ടും ലാപ്‌സാകാതെ വിനിയോഗിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ജനകീയ പ്രവര്‍ത്തനത്തിന്റെ ആത്മാര്‍ത്ഥതയാണ് വിരല്‍ ചൂണ്ടുന്നത്. തന്റെ വീടുമായി 75 കിലോമീറ്റര്‍ ദൂരെയുള്ള വാഴക്കാട് ഡിവിഷനില്‍ ദിനം പ്രതിയുള്ള മുഴുവന്‍ സമയ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ഡിവിഷനില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരുടെയും ഹൃദയത്തില്‍ സ്വീകാര്യതയുള്ള നല്ല ജനപ്രിതിനിധിയാകാന്‍ സാധിച്ചു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.
അദ്ദേഹം ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന കാലയളവില്‍ പാണ്ടിക്കാട് വെച്ച് നടന്ന മലപ്പുറം ജില്ലാ കേരളോത്സവം ജില്ലയുടെ ചരിത്രത്തിലെ സംഘാടന മികവിലും ജനപങ്കാളിത്തതിലും ഒന്നാമതാക്കി നില്‍ക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ സംഘടനാ പാടവത്തതിന്റെയും ജനപ്രതിനിധാനത്തിന്റെ മികവായി നമുക്ക് വിലയിരുത്താം. ഇതോടൊപ്പം ചാരിറ്റി മേഖലയില്‍ ജില്ലയില്‍ നിറസാന്നിദ്ധ്യമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ യൂത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ മലപ്പുറം ജില്ലയിലെ 43 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കുവാന്‍ സാധിച്ചു എന്നതും ഈ ചെറുപ്രായത്തില്‍ അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ നേര്‍ക്കാഴ്ചയാണ്.
രാഷ്ട്രീയ സംവാദങ്ങളുടേയും ജനകീയമായിത്തീരേണ്ട വികസന പ്രവര്‍ത്തന അജണ്ടകളുടേയും ചര്‍ച്ചകളില്‍ രാപ്പകല്‍ മുഖരിതമാകുന്ന തറവാട്ടിലെ പിറവിയും സഹജീവിതവുമാണ് തന്നി
ലെ രാഷ്ട്രീയക്കാരനെ നിരന്തരം പുതിയ കാലത്തിലേക്ക് പ്രാപ്തനാകും വിധം പുതുക്കിക്കൊണ്ടിരിക്കുന്നതെന്ന് രോഹില്‍ നാഥ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
മതേതരവാതിയും സജീവ കോണ്‍ഗ്രസ്സ് അനുഭാവിയുമായ അച്ഛന്‍ പി.വി രാമനാഥനും അമ്മ കെ.എസ് ശശികലയും റിട്ടയേര്‍ഡ് അധ്യാപകരാണ്. അമ്മ കെ.എസ് ശശികല മലബാര്‍ ദേവസം ബോര്‍ഡില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും, നിലവില്‍ ചെമ്പ്രശ്ശേരി വനിതാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും സേവനമനുഷ്ടിച്ച് വരികയാണ്. അച്ഛന്‍ പി.വി രാമനാഥന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ ജിഎസ്ടിയുവിന്റെ മുന്‍ ജില്ലാ നേതാവുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ സൗമ്യ.കെ പാണ്ടിക്കാട് സ്‌കൂളിലെ അധ്യാപികയും മക്കള്‍ അചല്‍ നാഥ്, ലക്ഷ്യ എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്.
1 Comment
സത്യം സത്യത്തിൽ ആരാണ് ഈ നല്ല എഴുത്തിൻറെ പിതാവ് … എന്തൊക്കെ കേൾക്കണം, എന്തൊക്കെ കാണണം, മറുപടി പറയാൻ ഉണ്ട് ഒരുപാട്..സ്വന്തം നാട്ടുകാരനാണ്ബല്ലാത്ത ജാതി . കഥകളും കവിതകളും എഴുത്തുകളും ഒക്കെ ഇങ്ങനെയാണ് ഒന്നിനും ഒരു യഥാർത്ഥത ഉണ്ടാകില്ല… rohil kee jai…