മലബാറിന്റെ ടൂറിസം ഡെസ്റ്റിനേഷനാക്കി കണ്ണൂരിനെ മാറ്റും: പിപി ദിവ്യ

അധികാരമേറ്റ് ഒരു വര്‍ഷം കഴിയുമ്പോള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാവുകയും സാധാരണക്കാരുടെ വിഷയങ്ങളില്‍ ഇടപെട്ട് നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുമായി ഓപ്പണ്‍ ഒപ്പീനിയന്‍ പ്രിതിനിധിമൂസ.എം നടത്തിയ അഭിമുഖം.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ജില്ലാ പഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡന്റായും നിലവില്‍ പ്രസിഡന്റായും തുടരുന്ന പിപി ദിവ്യ, കോവിഡ് കാലത്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിയെ സ്‌പെഷ്യല്‍ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും പെട്ടെന്നുള്ള ഇടപെടലിലൂടെ ഓക്‌സിജന്‍ ക്ഷാമം ഇല്ലാതാക്കാനും ജില്ലാ ആശുപത്രിയെ കുറ്റമറ്റ സംവിധാനങ്ങളോടെ ഹൈടെക്കാക്കുന്നതിലും ശ്രദ്ധേയമാവുകയും ചെയ്ത വ്യക്തികൂടിയാണ്.വടക്കെ മലബാറിലെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റൂവാനുള്ള ശ്രമങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് പ്രസിഡന്റ് പറഞ്ഞു. പാലക്കയംതട്ടിനെ പൂര്‍ണ്ണ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും സാധിച്ചിട്ടുണ്ട്.സംരംഭകരെ സഹായിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്ക്, പുതിയ തൊഴില്‍ സാധ്യതകള്‍ കൊണ്ടുവരിക, സ്കൂളുകളില്‍ കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപിക്കുക, നവ ദമ്പതിമാര്‍ക്കുള്ള റെസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുമായി ഓപ്പണ്‍ ഒപ്പീനിയന്‍ പ്രതിനിധി മൂസ എം നടത്തിയ അഭിമുഖം കാണുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://youtu.be/sirV4A7lRi8

Leave a Reply

Your email address will not be published. Required fields are marked *