കോവിഡ്: പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

മുന്‍കരുതലാണ് ചികിത്സയെക്കാള്‍ ഉത്തമം. കോവിഡ് 19ന് ഇതു വരെ മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാല്‍ സ്വന്തം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് മാര്‍ഗ്ഗം.
സന്തുഷ്ടമായ ആരോഗ്യവും മനസ്സും പ്രധാനം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രകൃതിയുടെ വരദാനമാണ് ആയുര്‍വ്വേദം. ഓരോ കാലാവസ്ഥയിലും ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനുള്ള ദിനചര്യകള്‍ ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നുണ്ട്. ആയുര്‍വ്വേദം സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതിയാണ്. ഓരോ വ്യക്തിക്കും അവനവനെ കുറിച്ചുള്ള ജ്ഞാനവും, സ്വന്തം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ആയുര്‍വ്വേദത്തിലെ പഴയകാല ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

1. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
2. ദിവസത്തില്‍ അര മണിക്കൂര്‍ സമയം യോഗ, പ്രാണായാമ, ധ്യാനം എന്നിവ ശീലിക്കുക.
3. ഭക്ഷണത്തില്‍ മഞ്ഞള്‍, ജീരകം, മല്ലി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുക.

4. ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ ച്യവനപ്രാശം കഴിക്കുക. പ്രമേഹരോഗികള്‍ മധുരം ചേര്‍ക്കാത്ത ച്യവനപ്രാശമാണ് കഴിക്കേണ്ടത്.

5. ദിവസവും ഒന്നോ, രണ്ടോ നേരം ഔഷധച്ചായ അല്ലെങ്കില്‍ ചുക്ക് കാപ്പി കുടിക്കുക. തുളസി, ഏലം, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവ ഇട്ട് തിളപ്പിച്ചാണ് ഔഷധച്ചായ അല്ലെങ്കില്‍ ചുക്ക് കാപ്പി ഉണ്ടാക്കേണ്ടത്. ആവശ്യമെങ്കില്‍ പഞ്ചസാരയോ, ശര്‍ക്കരയോ ചേര്‍ക്കാം. ഫ്രഷ് ലൈം ജ്യൂസും നല്ലതാണ്.

6. ഒരു ഗ്ലാസ് പാലില്‍ (150 മില്ലി) അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ഉപയോഗിക്കുക.

ആയുര്‍വ്വേദ ചികിത്സാമുറകള്‍
1. രാവിലെയും വൈകുന്നേരവും മൂക്കില്‍ എള്ളെണ്ണ/ വെളിച്ചെണ്ണ/ നെയ്യ് എന്നിവ ഉപയോഗിച്ച് നസ്യം ചെയ്യുക.

2. ദിവസവും ഒന്നോ, രണ്ടോ നേരം ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ എള്ളെണ്ണ വായിലെടുത്ത് രണ്ടേ, മൂന്നോ മിനുട്ട് കുലുക്കുഴിഞ്ഞ് തുപ്പിക്കളയുക. തുടര്‍ന്ന് ചൂട് വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഒരിക്കലും എണ്ണ കുടിക്കരുത്.

ചുമയുണ്ടെങ്കില്‍ പുതിനയോ, അയമോദനകമോ ഇട്ട് ചൂടാക്കിയ വെള്ളത്തിന്റെ ആവി പിടിക്കുക. ഗ്രാമ്പു, തേന്‍ അല്ലെങ്കില്‍ പഞ്ചസാര എന്നിവ ചേര്‍ത്ത് ദിവസവും രണ്ടോ മൂന്നോ നേരം ഉപയോഗിക്കുക. അസുഖം ഭേദമാകുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കുക.

അവലംബം: കേ്ന്ദ്ര ആയുഷ് മന്ത്രാലയം

Tags:

Leave a Reply

Your email address will not be published. Required fields are marked *