യൂനുസ് ചെങ്ങര
കഴിഞ്ഞ ദിവസം ഒരു ടിക് ടോക് വീഡിയോ കാണാനിടയായി, മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപ്രദേശത്തുകാരൻ തന്റെ പേര മക്കൾക്ക് മുന്നിൽ തന്റെ വീരസ്യങ്ങൾ വിളമ്പുന്നതാണ് വീഡിയോ യുടെ ഉള്ളടക്കം, അതിനിടയിൽ അദ്ദേഹം കരിപ്പൂർ എയർപോർട്ടിൽ വിമാനം ഇറക്കാൻ തനിക്കു ലഭിച്ച അവസരത്തെയും ആ സമയത്തു എയർ പോർട്ടിന്റെ പരിധിയിൽ വിമാനം എത്തി എന്ന് ഉറപ്പിക്കാൻ അദ്ദേഹത്തിനെ സഹായിച്ച കാര്യമാണ് നമ്മുടെ വിഷയം. ആകാശത്തു നിന്ന് താഴേക്കു നോക്കിയപ്പോ ചപ്പാത്തികമ്പനി- ടർഫ്, ടർഫ് – ചപ്പാത്തി കമ്പനി എവിടെ നോക്കിയാലും അതു തന്നെ കണ്ടപ്പോൾ അയാൾക്കുറപ്പായെത്രെ നമ്മുടെ നാടെത്തിയെന്നു.
ഇതിൽ പറഞ്ഞ കാര്യത്തിൽ വലിയ വ്യത്യാസങ്ങളില്ലാതെയാണ് നമ്മുടെ നാട്ടിലെ ബിസിനസുകളുടെ അവസ്ഥ,, ഒരാൾ ഒരു ബിസിനസ് ആശയം രൂപപ്പെടുത്തി സംരംഭം ആരംഭിച്ച ഉടനെ ആളുകൾ അവരുടെ ആശയത്തെ പഠിക്കാനായി ഇറങ്ങും, ഒട്ടും വൈകാതെ അവിടെ നിന്നും ഒട്ടും ദൂരം പാലിക്കാതെ അതെ ബിസിനസ് ഇവരും തുടങ്ങും, പിന്നെ പരസ്പര മത്സരമായി, അവസാനം രണ്ടുപേർക്കും പിടിച്ചു നിൽക്കാനാവാതെ ബിസിനസ് അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തിചേരുന്നു.
ഈ ഒരവസ്ഥ നാടിന്‍റെ ശാപമായി വളർന്നു കൊണ്ടിരിക്കുകയാണ്, നല്ലൊരു ബിസിനസ് സംസ്കാരം രൂപപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, നമ്മുടെ കയ്യിലെ പണം വെറുതെ കളയാൻ ആരും ആഗ്രഹിക്കുന്നില്ല എന്നാൽ വര്ഷങ്ങളുടെ പഠന ഗവേഷണങ്ങളുടെ ഫലമായി ഒരാൾ രൂപപ്പെടുത്തിയ ഒരാശയത്തെ അതിന്റെ പുറം മോടിയിൽ അനുകരിച്ചു പണം മുടക്കാ ൻമാത്രമുള്ള ധൈര്യം നല്ലതല്ല. ചില സന്ദർഭങ്ങളിൽ കോപ്പിയടിച്ചവൻ വിജയിക്കുകയും യഥാർത്ഥ ആശയത്തിന്റെ ഉപജ്ഞാതാവ് കളം മാറിപ്പോകേണ്ടി വരു ന്നതും കാണാറുണ്ട്. അനുകരിക്കാൻ ആഗ്രഹിക്കുന്നവർ ചില മര്യാദകൾ പാലിക്കുന്നത് നന്നായിരിക്കും.
- ഇതേ ആശയം വിജയിക്കുന്ന മറ്റൊരു സ്ഥലത്തെ പറ്റി പഠിക്കുകയും അവിടെ സംരംഭം ആരംഭിക്കാൻ ശ്രമിക്കുക
- സ്വന്തമായ പേരും വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കുക
ഒരാൾക്ക് തോന്നിയ സാധ്യത മറ്റൊരാൾക്കും തോന്നുക എന്നെത് സ്വാഭാവിക മാണെങ്കിലും ഒരാൾ തുടങ്ങിയ സ്ഥിതിക്ക് മറ്റൊന്നിനുള്ള സാധ്യതപഠനം നടത്തുകയും ആവശ്യമെങ്കിൽ മാത്രം അതിനു തുനിയുകയും ചെയ്യുക. - നിലവിലുള്ള ബിസിനസ് മോഡലിൽ നിന്നും കസ്റ്റമേഴ്സിന് കൂടുതൽ സർവീസ് ലഭിക്കാൻ ചെയ്യേണ്ട വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുകയും അതിനു പറ്റിയ ലൊക്കേഷൻ തിരഞ്ഞെടുക്കകയും ചെയ്യുക
- ഒരേ പോലെ ഉള്ള ബിസിനെസ്സുകൾ ഒരുപാട് വളർന്നു വരുമ്പോൾ അത്തരം ബിസിനെസ്സുകൾക് വേണ്ട സർവീസുകളെ കുറിച്ച് പഠിക്കുക . ഉദാഹരണത്തിന് നമ്മുടെ നാട്ടിലേ ചപ്പാത്തി കമ്പനികൾക്കു നല്ല ക്വാളിറ്റി ഉള്ള മൈദയോ ആട്ടയോ വേണ്ടി വരും . അതുണ്ടാക്കുന്ന ഒരു ചെറിയ വ്യവസായ സംരംഭത്തെ കുറിച്ച് ആലോചിക്കാവുന്നതാണ് .
- പഠനം വളരെ അത്യാവശ്യമാണ് , കയ്യിൽ പണം ഉള്ള ഒരാൾ സ്വന്തമായി ബിസിനസ് ചെയ്യണോ അതോ നിലവിൽ ഉള്ള നല്ല ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്യണോ എന്ന കാര്യത്തിൽ പൂർണ ബോധവാനായിരിക്കണം . ഒരുപാട് സ്ഥാപനങ്ങൾ തുടങ്ങി നഷ്ടം സഹിക്കുന്നതിനേക്കാൾ നല്ലത് ഫ്രാഞ്ചൈസി പോലെ ഉള്ള സംവിധാനങ്ങളിൽ ഇൻവെസ്റ്റ് ചെയ്യലാണ്.