സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മണ്ഡലത്തിൽ നിന്ന് ഇത്തവണ ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചർച്ചയ്ക്ക് വിരാമമാകുന്നതായി സൂചന.കോട്ടക്കലിൻ്റെ മനസ്സു തൊട്ട നഗര പിതാവെന്ന ഖ്യാതിയോടെ കെ കെ നാസറിൻ്റെ പേരാണ് അവസാനമായി ലീഗ് നേതൃത്വത്തിൻ്റെ പരിഗണനയിലുള്ളത്.
കോട്ടക്കല്‍ നഗരസഭയില്‍ കഴിഞ്ഞ ഭരണസമയത്ത് അദ്ദേഹം നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ഭരണരംഗത്തെ കെ.കെയുടെ പ്രവര്‍ത്തന മികവ് രാഷ്ട്രീയ ഭേദമന്യ ജനങ്ങളിലുണ്ടാക്കിയ സ്വീകാര്യതയാണ് നാസറിനെ പരിഗണിക്കാന്‍ പാര്‍ട്ടിനേതൃത്വത്തെ പ്രേരിപ്പിച്ചത്.
2015 – 2020 കാലത്ത് മുസ്ലിം ലീഗ് പ്രിതിനിധീരിച്ച നഗരസഭകളിലെ അധ്യക്ഷന്മാരുടെ അസോസിയേഷന്‍ ചെയര്‍മാനായി സേവനമനുഷ്ഠിച്ച കെ.കെ നാസറിന്‍രെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും പൊതു ജനങ്ങള്‍ക്കിടയിലും ഏറെ മതിപ്പുണ്ടാക്കിയതായും പാര്‍ട്ടി വിലയിരുത്തുന്നു. ഭരണ രംഗത്തെ മികവിനൊപ്പം പാര്‍ട്ടിയിലെ കീഴ്ഘടകത്തിലും സാധാരണക്കാര്‍ക്കിടയിലും കെ.കെ എന്ന രണ്ടക്ഷരത്തിന് നേടിയെടുക്കാനായ അംഗീകാരം പ്രാദേശിക നേതൃത്വം പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ചെയർമാൻമാരുടെ ചെയർമാൻ എന്നത് ഒരു വിശേഷണമല്ലെന്നും അതൊരു വലിയ ഉത്തരവാദിത്തത്തിൻ്റെ മുദ്രയാണെന്നും തിരിച്ചറി
ഞ്ഞു കൊണ്ടാണ് കെ കെ നാസർ എന്ന കരുത്തനായ നഗര പിതാവ് ഒരു നാടിൻ്റെ മനസ്സ് കീഴടക്കിയത്. നഗരസഭകളുടെ നഗരസഭയായി കോട്ടക്കൽ അടയാളപ്പെടുമ്പഴാണ് ആ ഉത്തരവാദിത്തം സാധ്യമാക്കാനാകുക എന്ന ബോദ്ധ്യത്തിൽ കാലുറപ്പിച്ചു കൊണ്ടാണ്, നേട്ടങ്ങൾ ജനങ്ങളുടേതും പാളിച്ചകൾ ഞങ്ങളുടേതുമാണെന്ന് നെഞ്ചുറപ്പോടെ ആർജ്ജവമുള്ള ഈ ജനപ്രതിനിധി പ്രഖ്യാപിക്കുന്നതും, പിന്തുണയുടെ ആരവം സൃഷ്ടിക്കുന്നതും.
ഈ നേതൃമികവും പിന്തുണയും തിരിച്ചറിഞ്ഞാണ് ഇത്തവണ നിയമസഭയിൽ കോട്ടക്കലിനെ പ്രതിനിധീകരിച്ച് കെ കെ ഹാജരാകട്ടേ എന്ന് എല്ലാവരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
നിലവിലെ കോട്ടക്കല്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ സ്വന്തം തട്ടകമായ മങ്കടയിലേക്ക് മാറുന്നതോടെ ആ ജനകീയത നിലനിര്‍ത്താന്‍ പ്രാപ്തിയുള്ള ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവും കെ.കെ വരട്ടെ എന്ന തീരുമാനത്തിലെത്താന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നു.