ചെന്നൈ നഗരവും ഉന്നത വിദ്യാഭ്യാസ സാധ്യതകളും

മുഖ്താര്‍ പുതുപ്പറമ്പ്

നമുക്ക് ചുറ്റുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിഗ്രീ, പിജി പ്രവേശനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയ വിവരം നിങ്ങളറിഞ്ഞിരിക്കും. പറക്കാന്‍ കൊതിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ടത് കേന്ദ്ര സര്‍വ്വകലാശാലകളാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത്രക്ക് സാധ്യതകളൂം  ഫെല്ലോഷിപ്പുകളും ബന്ധങ്ങളും നല്കാന്‍ അവക്കാവും. അതുകഴിഞാല്‍ അത്തരത്തില്‍ സാധ്യതകള്‍ തുറന്ന് തരുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള സര്‍വ്വകലാശാലകളും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മഹാ നഗരങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരത്തില്‍ മികച്ച അവസരങ്ങളുടെ വാതില്‍ തുറന്നിടുന്നുണ്ട്. എന്നാല്‍ ഇവിടെങ്ങളിലെല്ലാം പഠിക്കാന്‍ ഭാഗ്യം ലഭിക്കുന്നത് പ്രവേശനം നേടാനുള്ള വഴികളറിയുന്നവര്‍ക്കാണ്. ഓരോ സ്ഥാപനത്തിലേക്കുമുള്ള പ്രവേശന അറിയിപ്പുകള്‍ മനസ്സിലാക്കുകയും കൃത്യ സമയത്ത് അപേക്ഷ സമര്‍പ്പിക്കുകയും പ്രവേശന പരീക്ഷകളില്‍ ഉയര്‍ന്ന നേട്ടം കൈ വരിക്കുകയും വേണം. കേന്ദ്ര സര്‍വ്വകലാശാലകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി അവസാനിച്ചതിനാല്‍ ഇനി മുന്നിലുള്ള വഴി സ്റ്റേറ്റ് യൂണിവേഴ്സ്റ്റികളിലും തത്തുല്ല്യമായ സൗകര്യങ്ങളോ, സാധ്യതകളോ ഉള്ള കോളേജുകളിലും അഡ്മിഷനു ശ്രമിക്കുകയെന്നതാണ്. മലയാളികള്‍ക്ക് കേരളത്തിന് പുറത്ത് മികച്ച പഠനാവസരങ്ങള്‍ തുറന്നു തരുന്ന നഗരളിലൊന്നാണ് ചെന്നൈ. ചെന്നൈ നഗരത്തിലുള്ള  പ്രമുഖ സ്ഥാപനമായ ദ ന്യൂകോളേജ്. യു ജി, പി ജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മഹാ നഗരത്തില്‍ ചെന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച കലാലയമാണിത്.

1951ല്‍  മുസ്ലിം  എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ ഇന്‍ സതേണ്‍ ഇന്ത്യ  ആരംഭിച്ച ഈ  സ്ഥാപനം എയിഡഡ് മേഖലയിലും, സെല്‍ഫ് ഫൈനാന്‍സിങ് മേഖലയിലുമായി നിരവധി കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. കേരളത്തിലെ ഉന്നത  വിദ്യാഭ്യാസ മേഖലയില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കാന്‍  പദ്ധതിയിട്ട രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള  സമയക്രമത്തില്‍  എയ്ഡഡ്  കോഴ്‌സുകളും ഉച്ചക്ക് രണ്ട് മണി മുതല്‍ ഏഴു വരെ സെല്‍ഫ് ഫൈനാന്‍സിംഗ്  കോഴ്‌സുകളും എന്ന രീതിയിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. സ്വയംഭരണ പദവിയുള്ള ഈ സ്ഥാപനത്തില്‍ ലഭ്യമായ ബി എ കോഴ്‌സുകള്‍: ഹിസ്റ്ററി, എക്കണോമിക്‌സ്, ഇംഗ്ലീഷ്, തമിഴ്, സോഷ്യളജി, അറബിക്, ഉര്‍ദു, ബിസിനസ് എകണോമിക്‌സ് എന്നിവയാണ്.
ബി എസ് സി കോഴ്സുകള്‍: മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്.  
ബി കോം,  ബി ബി എ,  ബിസി എ എന്നിവയും  ലഭ്യമാണ്.
പി ജി, എം ഫില്‍, പി എച് ഡി പഠനവും പൂര്‍ത്തീകരിക്കാന്‍ മിക്ക ഡിപ്പാര്‍ട്‌മെന്റുകളിലും സൗകര്യമുണ്ടെന്നത് ഈ സ്ഥാപനത്തിന്റെ സവിശേഷതയാണ്. ആണ്‍ കുട്ടികള്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന സ്ഥാപനമെന്ന ഖ്യാതികൂടിയുണ്ട് ന്യുകോളേജിന്. കോവിഡ് പ്രതിസന്ധി നില നില്ക്കുന്നതിനാല്‍ ഓണ്‍ലൈനായി അഡ്മിഷന്‍  പൂര്‍ത്തീകരിക്കാനും സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://thenewcollege.edu.in/admission/online_application.php

Leave a Reply

Your email address will not be published. Required fields are marked *