admin

123 Posts

സമുദായത്തെ തുന്നിച്ചേര്‍ത്ത നെയ്ത്തുകാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ടി റിയാസ് മോന്‍ ചേര്‍ത്തു പിടിക്കുക എന്നത് തന്നെ വലിയ അധ്വാനമാകുന്ന കാലത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ സമുദായത്തെ നയിച്ചത്. ഒരു സമുദായം അതിനകത്ത് തന്നെയുള്ള ശിഥിലീകരണത്താല്‍ തകര്‍ന്ന് പോകാതിരിക്കുക എന്നത് സമുദായ നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമാണ്. ഏറ്റവും ചെറിയ ഇടങ്ങളില്‍

രാഷ്ട്രീയ അജണ്ടയാകരുത് നാടിന്‍റെ വികസനം

അഭിമുഖം : യുഎ നസീര്‍ | മുഖ്താര്‍ പുതുപ്പറമ്പ് ഗ്ലോബലൈസേഷനെക്കുറിച്ചും, ലോക ഗ്രാമത്തെക്കുറിച്ചും മലയാളി ചർച്ച തുടങ്ങുന്നതിന് മുമ്പേ ആ സാദ്ധ്യതകളിലേക്ക് കേരളക്കരയിൽ നിന്ന് ചുവടു വച്ച് തുടങ്ങിയവരിൽ പ്രമുഖനാണ് 2019ൽ ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എ നസീർ. മലബാര്‍

ജനാധിപത്യത്തെ ചിതലരിക്കുന്ന ഇടങ്ങൾ

സിദ്ധീഖ് കൊണ്ടോട്ടി മുമ്പെന്നെത്തേക്കാളും ഉച്ചത്തിലും ആവേശത്തിലും പ്രതികരിക്കുന്നുണ്ട്, ഓരോ വിഷയത്തിലും നമ്മളിപ്പൊ.പക്ഷേ, ചില വിഷയങ്ങളിൽ ലജ്ജാകരമായ മൗനത്തിലാണ് നമ്മൾ.ജനാധിപത്യത്തിൻ്റെ ആത്മാവിനെ കരിനിയമങ്ങളുടെ ഇരുൾ മൂലകളിൽ ചിതലുകൾ തിന്നു തീർക്കുമ്പഴും ജീവിതത്തിൻ്റെ പുറംതൊലിയിലെ ചുണങ്ങുകളിൽ ചൊറിഞ്ഞ് നേരം കൊല്ലുന്നതാണ് വർത്തമാന കാലത്തെ നമ്മുടെ

അർഹതപ്പെട്ടവർ മുട്ടിലിഴയുമ്പോഴും ഇഷ്ടക്കാർക്ക് പിൻവാതിൽ നിയമനം

ശരീഫ് സിപി അർഹതപ്പെട്ട സർക്കാർ ജോലി നൽകണമെന്നാവശ്യപ്പെട്ട് മുട്ടിലിഴയുകയാണ് ജനിച്ച മണ്ണിന് വേണ്ടി കായിക മേഖലയിൽ മെഡലുകൾ വാങ്ങി അഭിമാനമായ കായിക താരങ്ങൾ. തലമുണ്ഡനം ചെയ്തും, മുട്ടിലിഴഞ്ഞും അവർ സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കാൻ സമരഭൂമിയിലിറങ്ങിയിട്ട് മാസങ്ങളാകുന്നു. അതിനിടയിലാണ് സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരുകിക്കയറ്റുന്നതിനെതിരെ

പിണറായി കരുതിയിരിക്കണം, സേനയിലെ ‘യോഗിഭക്തരെ’

റഈസ് പാളയത്തിൽ തന്നെ ഒറ്റുകാർ പടയൊരുക്കം നടത്തുന്നുണ്ടോ എന്നന്വേഷിക്കാൻ തയ്യാറാകണം മുഖ്യമന്ത്രി പിണറായി വിജയൻ.അങ്ങേയറ്റം അപകടകരമായ സ്ഥിതി വിശേഷത്തിലേക്ക് പൊലീസ് സേനയെ എത്തിക്കാൻ സേനക്കകത്തു തന്നെ ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം ഉയർന്നു വരുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.നിയമ വിദ്യാർത്ഥിനിമോഫിയ പര്‍വീണിന്റെ

ചതിയുടെ ലഹരിക്കെണിയും കണ്ണു കെട്ടിയ യുവത്വവും

ജിഷിന്‍ എവി മലപ്പുറം സ്വദേശിനിയായ മോഡലിനെ കാക്കനാട്ട് തടവിലിട്ട് കൂട്ട ബലാൽസംഗം ചെയ്ത വാർത്തയാണ് ഇന്ന് രാവിലെ മുതൽ വാർത്താ മാദ്ധ്യമങ്ങളിൽ നിറയുന്നത്.കാക്കനാട്ട് ഫോട്ടോഷൂട്ടിനെത്തിയ പെൺകുട്ടിയാണ് ക്രൂരതയ്ക്കിരയായത്. മോഡലിനെ ലഹരിമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒരു സ്ത്രീയടക്കം നാലു പേർപേര്‍

പള്ളികൾ പള്ളികളായി തുടരുന്നതാണ് എല്ലാവർക്കും നല്ലത്

റഈസ് അഞ്ചു നേരം നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപിയുടെ ഒരു റാലിയിൽ ഉയർന്നു കേട്ട മുദ്രാവാക്യം.ഇടതു സർക്കാരിൻ്റെ മുസ്ലിം വിരുദ്ധ നയങ്ങളെ വെള്ളിയാഴ്ച്ച പള്ളികളിൽ തുറന്നു കാട്ടുമെന്ന് മുസ്ലിം ലീഗ് നേതാവിൻ്റെ പ്രഖ്യാപനം വന്നതും കഴിഞ്ഞ ദിവസം

മാതൃകയാകേണ്ടവർ മാനം കെടുത്തുമ്പോൾ

ജിഷിന്‍ എവി കൊവിഡിൻ്റെ ഏറ്റവും അപകടകാരിയായ മൂന്നാം വകഭേദത്തിൻ്റെ നടുക്കമുണ്ടാക്കുന്ന വാർത്തകൾക്കിടയിലാണ്, വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ടെന്ന കണ്ടെത്തിയിരിക്കുന്നത്. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു മാണ് ഇന്നലെ വിദ്യാഭ്യാസ

ഭക്ഷണത്തിന്റെ സംസ്‌കാരവും സംസ്‌കാരത്തിന്റെ ഭക്ഷണവും

റഫീക്ക് തിരുവള്ളൂര്‍ കുറച്ചധികം ദിവസങ്ങളായി കേരളീയസമൂഹത്തിനു മുന്നിലെ സജീവ ചര്‍ച്ചയായ ഹലാല്‍ സംവാദത്തിലിടപെട്ടുകൊണ്ട് നിരവധിപേര്‍ പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ അവരുടേതായ ഹലാല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ സത്യാനന്തര കാലത്തെ ഒരു സംഘ്പരിവാര്‍ ആരോപണമെന്നതിലുപരി ഹലാലിലൊളിഞ്ഞിരിക്കുന്ന കച്ചവടത്തേയും അതിന്റെ വിവിധമാനങ്ങളെയും വിശദീകരിച്ച്

അവർ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു, വർഗ്ഗീയ കേരളത്തെ

സൂരജ് കെ.എം മലയാളി അകമേ എന്തുമാത്രം ചീഞ്ഞു തുടങ്ങുന്ന എന്നതിൻ്റെ ദുഷിച്ച ഗന്ധമാണ് ഹലാൽ ഭക്ഷണ വിവാദത്തിലൂടെ ഇപ്പോൾ പരന്നു കൊണ്ടിരിക്കുന്നത്. ഇതിൻ്റെ അപകടം തിരിച്ചറിഞ്ഞാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യർക്ക് രംഗത്ത് വരേണ്ടി വന്നത്.ഹിന്ദുവിനും