എ. എം. നജീബ്
ഗുജറാത്ത് വംശഹത്യയുടെ രക്തരൂഷിതമായ ഓര്‍മകള്‍ ഇന്ത്യയിലെ ഏതൊരു ജനാധിപത്യ വിശ്വാസിയെയും പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും അലട്ടിക്കൊണ്ടിരിക്കുകയാണ്. ആ വംശഹത്യയുടെ മനശാസ്ത്രം എന്തെു പഠിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സാഹിര്‍ ജാന്‍ മുഹമ്മദ് വംശഹത്യയ്ക്കു നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയുടെ ജീവതത്തെ കുറിച്ച് അന്വേഷണം നടത്തി തയ്യാറാക്കിയ പുസ്തകമാണ് ദ റെയ്‌സ് ഓഫ് നരേന്ദ്രമോഡി. ഈ പുസ്തകത്തില്‍ നരേന്ദ്രമോഡിയുടെ കീഴില്‍ ഗുജറാത്ത് ഒരു ഫാഷിസ്റ്റ് സ്റ്റേറ്റ് ആയി മാറിയതെങ്ങനെയെ ആശങ്കയുളവാക്കുന്ന സംഭവങ്ങള്‍ സാഹിര്‍ ജാന്‍ വിവരിക്കുന്നുണ്ട്. അഹ്മദാബാദിലെ പ്രഗല്‍ഭനായ ഒരു ഡോക്ടറുടെ കൈവശം അയാളും ബാല്യകാല സുഹൃത്തായിരു മോഡിയും തമ്മില്‍ കൈമാറിയ കത്തുകളുടെ വന്‍ശേഖരമുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യയിലേക്കു വെളിച്ചം വീശുന്ന വിധം മോഡിയുടെ മനോനില അറിയാന്‍ കത്തുകള്‍ സഹായിക്കുമോ എന്നറിയാന്‍ സാഹിര്‍ അവ പരിശോധിക്കുകയുണ്ടായി. കടുത്ത മുസ്‌ലിം വിദ്വേഷവും പരമത വിരോധവും കുത്തിനിറച്ച ആ കത്തുകള്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് എങ്ങനെ എഴുതാന്‍ കഴിയുന്നുവെന്ന് അവ വായിച്ച് സാഹിര്‍ അദ്ഭുതപ്പെട്ടുവത്രേ. ആര്‍ എസ് എസിന്റെ ‘ക്യാച്ച് ദം യംഗ്’ എ പോളിസിയിലൂടെ ഒരു കുട്ടി എങ്ങനെ ഭീകരവാദിയാകുന്നുവെന്നുള്ള ബോധ്യം കൂടിയായിരുന്നു സാഹിറിനു നരേന്ദ്രമോഡിയുടെ വ്യക്തി ജീവിതത്തെകുറിച്ചുളള അന്വേഷണം.
കുട്ടികള്‍ക്കിടയില്‍ അതിവേഗം നിര്‍മിച്ചെടുക്കാന്‍ കഴിയുന്നതാണ് അപരവിദ്വേഷമെന്ന് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണ സീരിയലുകളെ കുറിച്ചുള്ള പഠനത്തില്‍ റൊമില ഥാപ്പര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അമേരിക്കയടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങളുടെ അധിനിവേശ തന്ത്രങ്ങള്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ട’ത്തിലും വീഡിയോ ഗെയ്മിലും മിഠായിയില്‍ പോലും വികസിപ്പിച്ചെടുത്തത് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. 9/11 നുശേഷം അമേരിക്ക വികസിപ്പിച്ചെടുത്ത കുട്ടികള്‍ക്കായുള്ള ഒരു ഗെയ്മാണ് കൗണ്ടര്‍ സ്‌ട്രൈക്ക്. 2004 മുതല്‍ ശ്രദ്ധനേടിയ ഈ ഗെയിം കുട്ടികളെ മാത്രമല്ല ടി വി ജനറേഷനെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ടെററിസ്റ്റുകളും ആന്റി ടെററിസ്റ്റുകളും തമ്മിലുള്ള യുദ്ധമാണ് കളി. കളിക്കുന്നയാള്‍ക്ക് ടെററിസ്റ്റോ ആന്റി ടെററിസ്‌റ്റോ ആവാം. പക്ഷേ, എല്ലാവരും ആന്റി ടെററിസ്റ്റാണ് ആവുക. തീവ്രവാദികളെ പിടികൂടേണ്ടത് ക്യൂബ പോലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നോ മുസ്‌ലിംരാജ്യങ്ങളില്‍ നിന്നോ ആണ്. ഒരു ആന്റി ടെററിസ്റ്റ് തീവ്രവാദിയെ അന്വേഷിച്ചു പോകുമ്പോള്‍ ചെഗ്വേരയുടെ ചുവര്‍ചിത്രങ്ങളും കമ്മ്യൂണിസ്റ്റ് സിംപലുകളും കാണാം. മുസ്‌ലിം രാജ്യങ്ങളിലാണ് ‘തീവ്രവാദികള്‍’ എന്നറിയുക അവിടെ നിന്നും ബാങ്കുവിളികള്‍ ഉയരുമ്പോഴാണ്. ‘തീവ്രവാദികളെ’ ആന്റിടെററിസ്റ്റുകള്‍ കൊന്നുകൊണ്ടേയിരിക്കുകയാണ്. എന്തിനാണ് ഇവരെയിങ്ങനെ കൊല്ലുന്നതെന്നു ചിന്തിക്കുന്ന കളിക്കാര്‍ വളരെ വിരളമാണ്. അതുവഴി ശത്രുവായ അപരനെക്കുറിച്ച മുന്‍വിധികള്‍ കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്നു. അപരിചതരോടുള്ള വെറുപ്പ്(xenophobia)
കു ട്ടി കളുടെ മനോഗതിയില്‍ സ്ഥാനംപിടിക്കുന്നു. ‘അപരനിലെ മനുഷ്യത്വം മാറ്റിക്കഴിഞ്ഞാല്‍ പിശാചുവല്‍ക്കരണം എളുപ്പമാവുമെന്നു’ നോര്‍വീജിയന്‍ സാമൂഹികശാസ്ത്രജ്ഞനായ യൊവിന്‍ ഗാര്‍ട്ടൂങ് നിരീക്ഷിക്കുന്നുണ്ട്. അപ്പോള്‍ അവന്‍ പൗരനല്ലാതാവുന്നു. അവനും അവള്‍ക്കും പൗരാവകാശങ്ങളില്ല. മറ്റുള്ളവര്‍ക്കു പൗരാവകാശങ്ങള്‍ അനുവദിച്ചു കൊടുക്കേണ്ടതില്ലെന്ന ബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനു കൗണ്ടര്‍ സ്‌ട്രൈക്ക് ഗെയ്മുകള്‍ സഹായിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന കുട്ടിക്കൊലയാളികളുടെ പ്രധാന പ്രചോദനം ഇത്തരം ഗെയ്മുകളാണെന്നു ധാരാളം പഠനങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. കാര്‍ട്ടൂണ്‍, കല, കഥ, സിനിമ, സാഹിത്യം തുടങ്ങി ജനപ്രിയ സംസ്‌കാരത്തിന്റെ ഏതൊരു അടരിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഇന്നു ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. 1950ല്‍ ഇന്ത്യ റിപ്ലബിക് ആയപ്പോള്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ‘ദൈവാധിപത്യ റിപ്പബ്ലിക്’ എന്ന അടിക്കുറിപ്പിനു താഴെ അദ്ദേഹം വരച്ച മൂന്ന് ചിത്രങ്ങള്‍ ഗോപൂജ, ഹൈന്ദവമേധാവിത്വം, പുരുഷാധിപത്യം എന്നിവയെ പ്രതിനിധീകരിക്കുവയായിരുന്നു. ശങ്കറിന്റെ ആ കാര്‍ട്ടൂണിന് ഇന്ന് അര്‍ഥങ്ങള്‍ കൂടിവരുകയാണ്. ഒരു കാര്‍ട്ടൂണിന്റെ മൂര്‍ച്ചയെത്രയെന്നു 70 വര്‍ഷത്തിനു ശേഷവും ശങ്കര്‍ ബോധ്യപ്പെടുത്തുന്നു.
കോമിക്‌സുകളുടെ രാഷ്ട്രീയം
വാക്കുകളേക്കാള്‍ ചിത്രങ്ങള്‍ക്കു പ്രാധാന്യം നല്‍കി കഥ പറഞ്ഞ് കുട്ടികളെ ലക്ഷ്യം വച്ച് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രചാരത്തിലായവയാണ് കോമിക്‌സ്. 1933ല്‍ സൂപ്പര്‍മാന്‍ വീരപുരഷനായി അമേരിക്കയിലാണ് കോമിക്‌സ് രൂപം കൊള്ളുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ സിനിമാ നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ കീഴിലുള്ള ഡി സി കോമിക്‌സാണ് പിന്നീട് സൂപ്പര്‍മാന്‍ കോമിക്‌സുകളുടെ പ്രചാരകരായത്. തുടര്‍ന്നു 1936ല്‍ ലീ ഫാല്‍ക്ക് രൂപം കൊടുത്ത ഫാന്റം, മാന്‍ഡ്രേക്ക്, അക്വാമാന്‍ എീ പേരുകളില്‍ വന്ന സൂപ്പര്‍ഹീറോകള്‍ ലോകം കീഴടക്കി. വായനയിലെ എളുപ്പവും ഒട്ടും സങ്കീര്‍ണമല്ലാത്ത ആഖ്യാനശൈലിയും കോമിക്‌സുകളെ ജനകീയമാക്കി. ഗൗരവമല്ലാത്ത വായന ആഗ്രഹിക്കുന്ന മുതിര്‍ന്നവരും പെട്ടെുന്ന തന്നെ കോമിക്‌സുകളുടെ ആരാധകരായി. വര്‍ത്തമാന പത്രങ്ങളില്‍ ആക്ഷേപഹാസ്യത്തിനായി ഉപയോഗപ്പെടുത്തിയ വാര്‍ത്താ ചിത്രങ്ങളില്‍ നിന്നാണ് ഇവയ്ക്കു ഈ പേരു ലഭിച്ചത്. താമസിയാതെ ഉപവായനയ്ക്കുള്ള നല്ലൊരു വിഭവമായി കോമിക്‌സുകള്‍ക്കു ലോകം മുഴുവന്‍ വായനക്കാരുണ്ടായി. എല്ലാ ഭാഷകളിലും കോമിക്‌സുകള്‍ അതിവേഗം പ്രചരിച്ചു. സൂപ്പര്‍ഹീറോകളായി വന്ന ഈ അതിമാനുഷര്‍ പുരുഷ ഷോവനിസ്റ്റുകളും സ്ത്രീവിരുദ്ധരും അപരവിദ്വേഷം പ്രചരിപ്പിക്കുന്നവരുമാണെന്ന് ആദ്യം നിരീക്ഷിച്ചത് റിച്ചാര്‍ഡ് കൂപ്പര്‍ എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനാണ്. super heroes are a bunch of facsti (സൂപ്പര്‍ ഹീറോകള്‍ ഫാഷിസ്റ്റുകളുടെ ഒരു പടയാണ്) എന്നാണ് ലെഫ്റ്റിസ്റ്റ് കൂടിയായ റിച്ചാര്‍ഡ് പറയുന്നത്. പോപ് ഫാഷിസമാണ് സൂപ്പര്‍ ഹീറോസ് കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിച്ചത്. ദൈവം, ദൈവത്തിന്റെ പ്രതിനിധി, പിശാച് തുടങ്ങി ത്രീകോണ വിശ്വാസത്തെ സാധൂകരിക്കുതായിരുന്നു അവ. ഈ ആശയയുദ്ധം ഇന്നും സിനിമ പോലുള്ള മാസ് മീഡിയകളിലൂടെ അമേരിക്ക ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സൂപ്പര്‍മാന്‍ ലോകത്തിന്റെ രാജാവ് എന്ന തലക്കെട്ടോടെയുള്ള മുഖചിത്രവുമായി അക്കാലത്ത് ആക്ഷന്‍ കോമിക്‌സ് പതിപ്പുകള്‍ ഇറങ്ങി. സൂപ്പര്‍മാന്‍, ഹീമാന്‍, ബാറ്റ്മാന്‍, അക്വാമാന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയ യൂറോപ്യന്‍ പുരുഷന്മാര്‍ സ്വയം ദൈവമായി ചമഞ്ഞ് കുട്ടികളെ സ്വാധീനിച്ചിരുന്നു. ഈ സൂപ്പര്‍ ഹീറോകളുടെ സിംഹാസനങ്ങളില്‍ കറുത്തവരും മുസ്‌ലിംകളും ചീനക്കാരും ഏഷ്യക്കാരും വണങ്ങി കുമ്പിട്ടു നില്‍ക്കുന്ന ധാരാളം ചിത്രകഥകള്‍ അക്കാലത്ത് വന്നു. 1953ല്‍ ബ്രിട്ടീഷ് നോവലിസ്റ്റായ ഇയാന്‍ ഫ്‌ളെമിങ് സൃഷ്ടിച്ച ജയിംസ് ബോണ്ട് ചിത്രങ്ങളിലെ വില്ലന്‍മാരെ പോലെ. ജയിംസ് ബോണ്ടിന്റെ വില്ലന്മാര്‍ എപ്പോഴും മുസ്‌ലിംകളോ റഷ്യ, കൊറിയ, ചൈന തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിുള്ളവരോ പാശ്ചാത്യരുടെ ശത്രുക്കളോ ആയിരിക്കും. തങ്ങളുടെ ശത്രുക്കളെ ലോകത്തിന്റെ ശത്രുക്കളാക്കുന്ന സാമ്രാജ്യത്വ തന്ത്രം. അതുതെന്നയാണ് ചിത്രകഥകളിലൂടെയും അതിന്റെ സൃഷ്ടാക്കള്‍ കാപ്‌സൂളുകളായി നമ്മുടെ കുട്ടികള്‍ക്കു നല്‍കിയിരുന്നത്.
അബ്ബാസിയ ഖിലാഫത്ത് തകര്‍തിന്റെ പല കാരണങ്ങളിലൊായി ചരിത്രം പറയുന്നത് റോമ, പേര്‍ഷ്യന്‍ മിത്തോളജികള്‍ അറബി ഭാഷയിലേക്കു തര്‍ജ്ജമ ചെയ്യപ്പെടുകയും അവരുടെ മിത്തോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നതാണ്. അതു വിശ്വാസപരമായ ചാപല്യത്തിനു കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, അവ മറ്റു സമൂഹത്തെ ശത്രുവായി നിര്‍ത്തിക്കൊണ്ടായിരുന്നില്ല അവ പ്രചരിപ്പിച്ചിരുന്നത്.
തുടരും