ഭാഗം – 04
എ. എം. നജീബ്
പ്രധാനമായും അമര്‍ ചി ത്രകഥകള്‍ മൂന്ന് വിഭാഗമായാണ് അനന്തപൈ രൂപകല്‍പ്പനചെയ്തത്. ഒന്ന്, ദൈവങ്ങള്‍ കഥാപാത്രങ്ങളായി വരുന്നവ; കൃഷ്ണന്‍, വിഷ്ണു, ശിവന്‍, രാമന്‍, പ്രഹ്‌ളാദന്‍ തുടങ്ങിയവരായിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍. രണ്ട്, ഇതിഹാസ പുരുഷന്‍മാര്‍; ഛത്രപതി ശിവജി, രാജാഹരിശ്ചന്ദ്ര, പൃഥ്വിരാജ് ചൗഹാന്‍, വിവേകാനന്ദന്‍, അക്ബര്‍ തുടങ്ങിയ വീരപുരുഷന്മാര്‍ കേന്ദ്രകഥാപാത്രങ്ങളാവുക.
അക്ബര്‍ ദ ഗ്രേറ്റ് എന്ന ചിത്രകഥയ്ക്കു ആധാരം അദ്ദേഹത്തിന്റെ ദീന്‍ ഇലാഹിയാണെു നന്ദിനി നിരീക്ഷിക്കുുണ്ട്.
മൂന്ന്, ഫാബ്‌ലസ് അഥവ നാടന്‍ കഥകളാണ്. ബ്രാഹ്മണരുടെ മഹത്വം പ്രതിപാദിക്കുന്നതും വെജിറ്റേറിയനാവാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഈ വിഭാഗത്തില്‍ വരുന്നത്. ബ്രാഹ്മണനെ സഹായിച്ചാല്‍ വരം കിട്ടും. ബ്രാഹ്മണരെ ബഹുമാനിക്കണം. അവര്‍ക്കു ഭക്ഷണം കൊടുക്കണം. അര്‍ജുനനും കൃഷ്ണനും ഇരിക്കുന്ന സദസ്സില്‍ ഒരു ബ്രാഹ്മണന്‍ കടുവരുന്നു. രണ്ടുപേരും എഴുേന്നറ്റ് നില്‍ക്കുന്നു. ഒരാള്‍ രാജാവും മറ്റൊരാള്‍ ദൈവവുമാണ്. ഇത്തരം ചിത്രകഥകളിലൂടെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനാണ് പൈ ശ്രമിച്ചത്. ഇന്ത്യയിലെ അമ്പലങ്ങള്‍ക്കു ചുറ്റും ഊട്ടുപുരകള്‍ സ്ഥാപിച്ച് മൃഷ്ടാനം ഭുജിച്ചും ഭോഗിച്ചും കഴിഞ്ഞ ഒരു വിഭാഗത്തെ ഭക്ഷണം നല്‍കി തൃപ്തിപ്പെടുത്താനാണ് ആഹ്വാനം ചെയ്യുന്നത്. ആയിരം ബ്രാഹ്മണര്‍ക്കു ഭക്ഷണം നല്‍കിയാല്‍ വരം കിട്ടുമെന്നു കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയാണ് ഈ കഥകളില്‍. മഹാരാഷ്ട്ര, കര്‍ണാടക, ഗംഗാതീരം തുടങ്ങിയ ബ്രാഹ്മണ ഭൂരിപക്ഷ പ്രദേശങ്ങള്‍ കഥാപശ്ചാത്തലമാവുമ്പോള്‍ ഭാരതത്തിന്റെ കഥയായും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോ കഥകളാവുമ്പോള്‍ തികച്ചും പ്രാദേശിക കഥയായും മാറുന്നു. ബ്രാഹ്മണ – ദ്രാവിഡ വ്യത്യാസം ഇവയില്‍ പ്രകടമായി കാണാം.
ഗോമാംസ വിരുദ്ധകഥകളെ പൈ അവതരിപ്പിച്ചത് കാക്കകളും നായകളും മാംസം കടിച്ചുകൊണ്ടുപോകുന്ന ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ്. നല്ല മനുഷ്യര്‍ പച്ചക്കറി ഭക്ഷിക്കുന്നു. അവര്‍ നന്മകള്‍ ചെയ്യുന്നു. അവര്‍ക്കു ബുദ്ധിയും സഹായമനസ്ഥിതിയുമുണ്ട്. മാംസാഹാരം തിന്നുന്നവര്‍ക്കു ബുദ്ധിയില്ല. അക്രമവാസന കൂടുതല്‍, ഇരിക്കും കൊമ്പ് മുറിക്കും തുടങ്ങിയ സന്ദേശങ്ങള്‍ ചിത്രകഥകളിലൂടെ വരച്ചു നല്‍കുന്നു.
മുഗള്‍ ചക്രവര്‍ത്തിമാരില്‍ അക്ബറിനെ നല്ലവനാക്കിയും ഔറംഗസീബിനെ സംഗീതത്തെ വെറുക്കുന്നവനാക്കിയും ചിത്രകഥകള്‍ രചിച്ചു.
തൊപ്പിതുന്നി ആഢംബരമില്ലാതെ ജീവിച്ച ഔറംഗസീബ് സംഗീതം പോലും കേള്‍ക്കില്ലെന്നു പ്രത്യേകം എടുത്തുപറയുന്നു. ഒരു ശവമഞ്ചം കൊണ്ടുപോകുന്നതു കാണുമ്പോള്‍ അതാരുടേതെന്നു ചോദിക്കുന്ന ഔറംഗസീബിനു അതു സംഗീതമാണെന്നു ഉത്തരംകിട്ടുമ്പോള്‍ എന്നാല്‍ വലിയൊരു കുഴിയെടുത്ത് ഒരിക്കലും തിരിച്ചുവരാത്ത രീതിയല്‍ സംഗീതത്തെ കുഴിച്ചുമൂടാന്‍ നിര്‍ദേശിക്കുകയാണ്. ഹിന്ദുസ്ഥാനി സംഗീതം രാജ്യത്തിനു സംഭാവന ചെയ്തവര്‍ സംഗീതം കേള്‍ക്കുന്നതിനെ വിമര്‍ശിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ്.
പൈയുടെ കഥകളിലെ സ്ത്രീകളെല്ലാം സ്റ്റീരിയോ ടൈപ്പ് വനിതകളാണ്. ഭാരത (സവര്‍ണ) സ്ത്രീകള്‍ തന്‍ ഭാവശുദ്ധി മോഡല്‍. സീത ഭര്‍ത്താവിനെ മാത്രം മനസ്സില്‍ ധ്യാനിച്ച് കഴിയുന്നു. അന്ധനായ ഭര്‍ത്താവിനൊപ്പം കണ്ണുകെട്ടി ജീവിച്ച ഗാന്ധാരി. അംബ, അംബാനി, ഊര്‍മിള. സുന്ദരികളായ ഇവര്‍ അഭിപ്രായ ശേഷിയില്ലാത്ത ലൈംഗിക ഉപകരണങ്ങള്‍ മാത്രമായി അവതരിപ്പിക്കപ്പെട്ടു. ഹൈന്ദവരല്ലാത്ത സ്ത്രീകള്‍ മോശക്കാരെന്ന ചിന്താഗതി വായനക്കാരില്‍ ഉടലെടുക്കുന്നു. ഹനുമാന്‍ സേന സത്രീകളെ പരസ്യമായി ആക്രമിക്കുന്നതിനു പിന്നില്‍ ഈ ചിത്രരചനയുടെ സ്വാധീനം പ്രകടമാണ്. വര്‍ഗീയ കലാപങ്ങളിലൂടെ ആക്രമിക്കപ്പെട്ട പതിനായിരകണക്കിനു സ്ത്രീകള്‍ ഒരിക്കല്‍പോലും എവിടെയും പരാമര്‍ശിക്കപ്പെട്ടില്ല. ഇന്ത്യയില്‍ കലാപവേളകളില്‍ നടക്കുന്ന ബലാല്‍സംഗങ്ങള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും സാക്ഷ്യപ്പെടുത്തലിലൂടെയും ഒരു വംശം മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിന്റെ അനുഷ്ഠാനമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
സ്വവര്‍ഗരതിയില്‍ അഭിരമിക്കുകയും സ്ത്രീകള്‍ വൃത്തികെട്ടവരായിരുന്നുവെന്നു കരുതുകയും ചെയ്തയാളായിരുന്നു ആര്‍ എസ് എസിനു നേതൃത്വം കൊടുത്തിരു വി.ഡി. സവര്‍ക്കര്‍ എന്ന് അദ്ദേഹത്തെക്കുറിച്ച പഠനങ്ങള്‍ പറയുന്നു. ‘രാഷ്ട്രീയ ലൈംഗികത’ സവര്‍ക്കര്‍ക്കു ഒരു സ്ഥിരചിന്തയായിരുന്നുവെന്ന് ഡല്‍ഹി സി.എസ്.ഡി.എസിലെ സീനിയര്‍ ഫെലോ ആയ പുരുഷോത്തം അഗര്‍വാള്‍ നിരീക്ഷിച്ചിരുന്നു.
പുതിയരൂപത്തിലും ഭാവത്തിലും അമര്‍ചിത്രകഥയെ സജീവമാക്കുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണെന്ന് എ സി കെയുടെ എഡിറ്റര്‍ റീന ഐ പൂരി പറയുന്നു. നരേന്ദ്രമോഡിയെ കുറിച്ചു വന്ന അമര്‍ ചിത്രകഥയായ ബാലനരേന്ദ്രയില്‍, മുതലയുള്ള കുളത്തിലിറങ്ങി കുട്ടികള്‍ക്കു പന്ത് എടുത്തു കൊടുക്കുന്ന വീരപുരുഷനായാണ് മോഡി അവതരിക്കുന്നത്. ‘modiji can make impossible possible’ (അസാധ്യമായത് സാധിപ്പിച്ചെടുക്കാന്‍ മോഡിജിക്കാവും) എന്നാണ് ചിത്രകഥയുടെ കാപ്ഷന്‍. കഴിഞ്ഞ ഒക്ടോബറില്‍ സ്വഛ് ഭാരത് കാംപയിനോടനുബന്ധിച്ചും മോഡിയെ കുറിച്ചു 32 പേജുകളുള്ള ചിത്രകഥയിറങ്ങി. മഹാരാഷ്ട്രയില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പി കാംപയിനു വ്യാപകമായി ചിത്രകഥകള്‍ ഉപയോഗപ്പെടുത്തി. അമര്‍ചിത്രകഥകളുടെ ആശയപ്രചരണം ഉത്തരാധുനിക ദൃശ്യകലാലോകം ഏറ്റെടുത്തത് സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ്. ഹനുമാന്റെ പിന്‍മുറക്കാരാണ് കപീഷ്, കുട്ടിക്കുരങ്ങന്‍, ഡിങ്കന്‍, മായാവിയുമെല്ലാം. ശത്രുനിഗ്രഹത്തിന്റെ കുഞ്ഞുകഥകളുമായി ഇപ്പോഴും നമ്മുടെ കുട്ടികളെ ഇവ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
ഈ സാംസ്‌കാരിക ജീര്‍ണതയ്‌ക്കെതിരേ മൂര്‍ച്ചയുള്ള കണ്ണുകള്‍ നല്‍കുന്ന ബദല്‍ അവതരിപ്പിക്കുന്നിടത്തേ ഈ സാസ്‌കാരികാധിനിവേശത്തെ അതിജയിക്കാനാവു.
പിന്‍കുറി:
ട്രെയിന്‍ റ്റു പാക്കിസ്ഥാന്‍ എഴുതിയ ഖുശ് വന്ത് സിങ് സോവിയറ്റ് റഷ്യയെ കുറിച്ചു നടത്തിയ പരിഹാസം അവിടത്തെ പത്രങ്ങളുടെ പേര് ഒന്ന് സത്യം. മറ്റൊന്ന് വാര്‍ത്ത എന്നാണ്. റഷ്യ സന്ദര്‍ശിച്ചുവന്ന ഖുശ്്വന്ത് സിങ് പറഞ്ഞതിങ്ങനെ: ”സോവിയറ്റ് റഷ്യയില്‍ സത്യത്തില്‍ ഒരു വാര്‍ത്തയുമില്ല, വാര്‍ത്തയില്‍ ഒരു സത്യവുമില്ല.” മഹത്തായ നമ്മുടെ ഭാരതത്തിനും നമ്മുടെ ദേശീയതയ്ക്കും ഈ പരിഹാസം ഇന്നു നന്നായി ചേരും.
http://openopinion.in/2020/07/07/amarchitrakadal/
http://openopinion.in/2020/07/08/amar-chitrakada/
http://openopinion.in/2020/07/16/amarchitrakadakal/