സംസ്ക്കാരത്തിന്റെയും സംയമനത്തിന്റെയും രാഷ്ട്രീയം

എം.എ ഷഹനാസ്

ആർജ്ജവവും ഇച്ഛാശക്തിയും ഒരു നേതാവിൻറെ മുഖമുദ്രയായി ചാർത്തപ്പെടുമ്പോഴും അഡ്വ.ടി സിദ്ദീക്ക് ത്യാഗത്തിന്റെയും സംയമനത്തിന്റെയും
കൂടി പ്രതീകമായി കാണാവുന്ന ഒരു വ്യക്തിത്വമാണ് . രാഷ്ട്രീയം നെറികേടിന്റെയും കുതികാൽ വെട്ടിന്റെയും അന്തസില്ലായ്മയുടെയും
കൂടി ഇടമാണെന്ന് ചിലപ്പോഴെങ്കിലും
നമ്മൾ സംശയിച്ചുപോകുമ്പോഴും ആ രാഷ്ട്രീയ ഭൂപടത്തിൽ നേരിന്റെ നേർ രേഖ വരച്ചു പുതിയ രാഷ്ട്രീയ ഏടുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുള്ള ഒരു രാഷ്ട്രീയ നേതാവാണ് കല്‍പറ്റയില്‍ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി സിദ്ധിക്ക്.

പുതിയ കാലം വളരെ ശ്രദ്ധാപൂർവം നോക്കിക്കാണുന്ന ഒന്നാണ്
സംസ്ക്കാരത്തിന്റെയും സംയമനത്തിന്റെയും രാഷ്ട്രീയം.. വിരലിലെണ്ണാവുന്നവർക്ക്മാത്രമാണ് അത് അവകാശപ്പെടാനുള്ള യോഗ്യത ഉള്ളൂ.. കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് കോഴിക്കോടിനെ വേറിട്ടു നിർത്തുന്നതും അത്തരം ആളുകളുടെ സാന്നിധ്യമാണ്.
കോഴിക്കൊടിന്റെ സാംസ്‌കാരിക പൈതൃകം സിരകളിൽ അലിഞ്ഞു ചേർന്ന നേതാവാണ്
ടി. സിദ്ദീഖ് എന്നതിൽ സംശയമില്ല..

നേതൃത്വനിരയിൽ ഏതൊരു വ്യക്തി ഇരിക്കുമ്പോഴും സഹജീവികൾക്ക് ഒപ്പം തന്നെ പ്രകൃതിയേയും തന്റേത് തന്നെയായി കാണാനുള്ള പ്രജ്ഞയിൽ ഉറച്ചു പോയ വ്യക്തിത്വമാണ്
ടി. സിദ്ദീഖ് എന്ന യുവ നേതാവ് എന്ന് സൈലന്റ് വാലി സംരക്ഷണം അടക്കം നിരവധി പ്രക്ഷോഭത്തിലൂടെ അദ്ദേഹം പ്രകൃതി സംരക്ഷണത്തിനായി സംഘടിപ്പിച്ച പ്രതിഷേധങ്ങളിലൂടെ തെളിയിച്ചതാണ്.
ഒരു സാധാരണ മനുഷ്യനായി സാധാരണക്കാർക്കിടയിൽ അദ്ദേഹം നിരന്തരം ഇടപെട്ടുകൊണ്ടേയിരിക്കുന്നു.
നിരാലംബരായവരോട്എന്നും ഐക്യദാർഢ്യ പെട്ടു കൊണ്ടുള്ള സഹനവും ക്ഷമയോടും കൂടിയ ഒരു രീതിയാണ് എന്നും ടി സിദ്ദിഖ് എന്ന് പറയുന്ന നേതാവ് പ്രകടിപ്പിച്ചിട്ടുള്ളത്.
പാരമ്പര്യ രാഷ്ട്രീയ രീതികളിൽ നിന്ന് വ്യത്യസ്തമായി ചില സ്വഭാവസവിശേഷതകൾ അദ്ദേഹം നിലനിർത്തുന്നു എന്നതിൽ ഒരു സംശയവുമില്ല.

കോഴിക്കോടിന് ഒരു പ്രത്യേകതയുണ്ട്,
സ്നേഹവും മധുരവുമാണ് കോഴിക്കോടിന്റെ ഹൃദയം.
അതുകൊണ്ടുതന്നെ
കാരുണ്യത്തിന്റെ ഒരു ഉറവ ഇവിടുത്തെ ഓരോ മനുഷ്യരിലും കിനിഞ്ഞു കൊണ്ടേയിരിക്കും.
ആദ്യമായി വാസ്കോടഗാമ എന്ന യൂറോപ്യനെ സ്വഗതം ചെയ്തതും, കൊണ്ടും കൊടുത്തും മധ്യകാല കോഴിക്കോടിന്റെ വീര ചരിത്രം രചിച്ച സമൂതിരിമാരും മാത്രമല്ല,
സ്വന്തം ജീവൻ മറ്റൊരു ജീവനുവേണ്ടി ത്യാഗം ചെയ്ത ഓട്ടോഡ്രൈവർ നൗഷാദ്അടക്കം സേവന രംഗത്ത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ
സാധാരണക്കാരായ ഒരുപാട് ആളുകളുടെ ത്യാഗങ്ങളുടെ ഏടുകൾ എഴുതിച്ചേർത്ത പുതിയകാല ചരിത്രവും
പറയാനുണ്ട് കോഴിക്കോടിന്..
അത്കൊണ്ട് തന്നെ
സാധാരണക്കാരുടെ കൂടെ നിൽക്കുന്ന
സിദ്ദിഖ് എന്നുപറയുന്ന വ്യക്തിത്വത്തിന്
മനുഷ്യ പക്ഷത്തോട് ചേർന്ന് നിൽക്കുന്ന നിയമ സംഹിത പിന്തുടരാനെ കഴിയൂ..

കേരള രാഷ്ട്രീയത്തിലെ ഏതൊരു വ്യക്തികളോടും രാഷ്ട്രീയത്തിന്
ഉപരിയായി ഹൃദയബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്
ഈ യുവനേതാവ്.
സിദ്ധിക്കിന്റെ ജീവിതത്തിലെ പല
പ്രതിസന്ധി ഘട്ടങ്ങളിലും വളരെ വേദനയോടു കൂടിത്തന്നെ പ്രതിപക്ഷത്തുള്ളവർ പോലും കൂടെ നിന്നിരുന്നു എന്നത് തന്നെയാണ് അദ്ദേഹത്തെ ഒരു വ്യക്തിയെന്ന നിലയിൽ ഏറ്റവും മികച്ചവനാക്കി നിർത്തുന്നത്. കാഠിന്യമേറിയ ജീവിതത്തിലെ ചുവടുകൾ പിടിച്ചു തന്നെയാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്ന ഈ രാഷ്ട്രീയക്കാരൻ മുന്നോട്ടു വന്നിട്ടുള്ളത്. വിദ്യാർത്ഥി പ്രസ്ഥാനം മുതൽ കെപിസിസിയുടെ സെക്രട്ടറിയായ ഈ സമയം വരെയും
അദ്ദേഹം ഒരു മികച്ച സംഘാടകനാണ്
എന്നതുതന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്..

(എഴുത്തുകാരിയും, ഒലീവ് പബ്ലിക്കേഷന്‍സ് എക്സിക്യൂട്ടീവ് എഡിറ്ററുമാണ് ലേഖിക)

Leave a Reply

Your email address will not be published. Required fields are marked *