ആരാണ് എറിക് യുവാൻ എന്നല്ലേ ?

കൊറോണ പടർന്നു പിടിച്ചതോടെ ലോകമാകെ ധനികരുടെ ആസ്തിയിൽ വൻ വീഴ്ച്ച ഉണ്ടായി .എന്നാൽ എറിക് യുവാന്റെ ആസ്തിയിൽ 77% ന്റെ വളർച്ച ആണ് ഉണ്ടായത്‌ .

ആരാണ് എറിക് യുവാൻ എന്നല്ലേ ?

ഈ ലോക്ക് ടൗണിൽ ലോക ജനത ഏറ്റവും അധികം ഉപയോഗിച്ച ആപ്പുകളിൽ ഒന്നായ സൂം വീഡിയോ കോൺഫെറിൻസിങ്ങിന്റെ സ്ഥാപകനും സി .ഇ .ഒ യുമാണ് എറിക് യുവാൻ എന്ന അൻപതുകാരൻ .

വീഡിയോ കോൺഫെറെൻസിങ് സൗകര്യം ഒരുക്കുന്ന പ്ലാറ്റഫോം ആണ് സൂം .ലോക്ക് ഡൌൺ പ്രഖ്യാപിക്കപ്പെട്ടതോടെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കി .ഇതാണ് സൂമിന് നേട്ടമായത്‌ .

ചൈനയിൽ ജനിച്ച യുവാൻ 1990 കളുടെ മധ്യത്തിൽ ആണ് അമേരിക്കയിലേക്ക് പറന്നത് .”ഞാൻ ആദ്യമായി അമേരിക്കൻ വിസക്ക് അപേക്ഷിച്ചപ്പോൾ നിരസിക്കപ്പെട്ടു .ഞാൻ വീണ്ടും വീണ്ടും അപേക്ഷിക്കുന്നത് തുടർന്നു .ഒടുവിൽ അൻപതാം ശ്രമത്തിൽ വിസ ലഭിച്ചു .”

1997 ൽ സിലിക്കൺ വാലിയിൽ എത്തി വെബ്ക്സിൽ ചേർന്നു .2007ൽ വെബക്സിനെ സിസ്കോ ഏറ്റെടുത്തു .ആളുകൾക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു കോൺഫെറെൻസിങ് സംവിധാനത്തെ കുറിച്ചുള്ള യുവാന്റെ ഗവേഷണങ്ങൾ ആണ് ഇന്നത്തെ സൂം ആപ്ലിക്കേഷൻ .ഒരു വീഡിയോ വെബ്ബിനാർ സൗജന്യമായി നടത്താൻ സൂമിലൂടെ സാധിക്കും . 100 പേർക്ക് വരെ പങ്കെടുക്കാം . 40 മിനിറ്റ് ആണ് സമയ പരിധി . പെയ്ഡ് വേർഷനിൽ ഈ 40 മിനിറ്റ് സമയ പരിധി ഇല്ല .

പരാതികൾ :

1. ഉപയോക്താക്കളുടെ സ്വകാര്യത , സുരക്ഷാ എന്നിവയിലുള്ള ആശങ്ക .

2. ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്കിന് കൈമാറി എന്ന വാർത്ത .

3. കംപ്യൂട്ടറുകളുടെ നിയന്ത്രണം സൂമിലൂടെ കൈക്കലാക്കും എന്ന ആരോപണം .

സൂം ഉപയോക്താക്കളുടെ വിവരങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നതായി ഒരു വെബ് ഇന്റലിജൻസ് സ്ഥാപനമായ ബൈബിൾ കണ്ടെത്തിയിരുന്നു .5,30,000 അക്കൗണ്ടുകളുടെ ഡാറ്റ ആണ് ഇത്തരത്തിൽ വിൽപനക്കായി വെച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു .

ഇന്ത്യയിൽ കേന്ദ്ര സർക്കാർ തന്നെ സർക്കാർ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സൂം ആപ് ഉപയോഗിക്കരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട് .

ഗൂഗിൾ കമ്പനി ജീവനക്കാർക്ക് ഈ സുരക്ഷാ വീഴച്ചകൾ ചൂണ്ടികാണിച്ചു മെയിൽ അയച്ചു .ടെസ്ല കമ്പനിയിലും സൂം നിരോധിച്ചു .

കണ്ടെത്തിയ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് എറിക് യുവാൻ മാധ്യമങ്ങളോട് പറഞ്ഞു .

സൂമിന്റെ വളർച്ച ഒറ്റ നോട്ടത്തിൽ :

2020മാർച്ച് മാസത്തിൽ 6.2 കോടിയിൽ അധികം ഡൗൺലോഡുകൾ ആണ് സൂമിന് ലഭിച്ചത് . എറിക് യുവാന്റെ മൊത്തം ആസ്തി 3.5 ബില്യൺ ഡോളറിൽ നിന്നും എട്ടു ബില്യൺ ഡോളർ ആയി വർധിച്ചു .2019 ൽ ഒരു കോടി ഉപയോക്താക്കളിൽ നിന്നും 2020 മാർച്ചിൽ 20 കോടി ഉപയോക്താക്കൾ ആയി വർധിച്ചു .സുരക്ഷയിൽ ഇത്ര അധികം ആശങ്ക ഉണ്ടായിട്ടും സൂമിന്റെ വളർച്ച ഇത്തരം പ്ലാറ്റുഫോമുകളുടെ വരും കാലങ്ങളിലെ പ്രാധാന്യത്തെ നമ്മുക്കു മുന്നിൽ വരച്ചു കാട്ടുന്നു .

Tags: ,

Leave a Reply

Your email address will not be published. Required fields are marked *