സിദ്ധീഖ് കൊണ്ടോട്ടി മുമ്പെന്നെത്തേക്കാളും ഉച്ചത്തിലും ആവേശത്തിലും പ്രതികരിക്കുന്നുണ്ട്, ഓരോ വിഷയത്തിലും നമ്മളിപ്പൊ.പക്ഷേ, ചില വിഷയങ്ങളിൽ ലജ്ജാകരമായ മൗനത്തിലാണ് നമ്മൾ.ജനാധിപത്യത്തിൻ്റെ ആത്മാവിനെ കരിനിയമങ്ങളുടെ ഇരുൾ മൂലകളിൽ ചിതലുകൾ തിന്നു തീർക്കുമ്പഴും ജീവിതത്തിൻ്റെ പുറംതൊലിയിലെ ചുണങ്ങുകളിൽ ചൊറിഞ്ഞ് നേരം കൊല്ലുന്നതാണ് വർത്തമാന കാലത്തെ നമ്മുടെ